HOME
DETAILS
MAL
മാറഞ്ചേരി ഐ.ടി.ഐയോടുള്ള അവഗണനയ്ക്കെതിരേ മാര്‍ച്ച്
backup
April 20 2017 | 22:04 PM
മാറഞ്ചേരി: മാറഞ്ചേരി ഐ.ടി.ഐയോട് പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അവഗണനക്കെതിരേ കെ.എസ്.യു മണ്ഡലം കമ്മറ്റി മാറഞ്ചേരി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് പൊലിസ് തടഞ്ഞത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വാടകകെട്ടിടത്തില് നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കാനുള്ള തടസങ്ങള്‍ മാറിയിട്ടും പ്രവര്‍ത്തനം മാറ്റാതെ ഒട്ടേറെ പേര് ആശ്രയിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാനാണ് ഭരണസമിതി ശ്രിമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഹാഷിര്‍ വടമുക്ക് അധ്യക്ഷനായി.
കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം രോഹിത് ഉദ്ഘാടനം ചെയ്തു. കണ്ണന് നമ്പ്യാര്‍, മുസ്തഫ വടമുക്ക്, എ.കെ ആലി, ഷിജില്‍, അന്‍സാര്‍, നിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."