സാമ്പത്തികരംഗം വ്യവസ്ഥാപിതമായി തകര്‍ക്കും, രണ്ടുവര്‍ഷത്തിലൊരിക്കല്‍ നോട്ട് നിരോധനം; ഏപ്രില്‍ഫൂള്‍ ദിനത്തില്‍ ഭാരതീയ ജുംലാ പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിഡ്ഢിദിനമായി അറിയപ്പെടുന്ന ഏപ്രില്‍ ഒന്നിന് 'ഭാരതീയ ജുംലാ പാര്‍ട്ടി'യുടെ (ബി.ജെ.പി) പ്രകടനപത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടുകയെന്ന ഉദ്ദേശത്തോടെ നെഹ്‌റുവിനെ കുറ്റംപറയാനായി മാത്രം പ്രത്യേക വക്താവ്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ വ്യവസ്ഥാപിതമായി തകര്‍ക്കല്‍, രണ്ടുവര്‍ഷത്തിലൊരിക്കല്‍ നോട്ട് നിരോധനം, ഔദ്യോഗികവാര്‍ത്താ സ്രോതസ് ആയി വാട്‌സാപ്പിനെ തെരഞ്ഞെടുക്കും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. 'ഒരേയൊരിന്ത്യ, തൊഴിലില്ലാത്ത ഇന്ത്യ, കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന പേരിലുള്ള പത്രികയുടെ പുറംചട്ടയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര തലകീഴായി കിടക്കുന്ന ചിത്രവുമുണ്ട്.
എല്ലാവിധത്തിലുള്ള തട്ടിപ്പുകാര്‍ക്കും കുറ്റവാളികള്‍ക്കും സംരക്ഷണം നല്‍കും, പൗരന്‍മാരുടെ വിവരങ്ങള്‍ പരസ്യമാക്കും, എല്ലാ പ്രതിരോധ കരാറുകളും അനില്‍ അംബാനിക്കു നല്‍കും, ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ 15 ദിവസം അനുവദിക്കും, തൊഴിലില്ലായ്മ എന്ന പദത്തിന് പകരം ചൗകിദാര്‍ എന്ന പദം നിഘണ്ടുവില്‍ ചേര്‍ക്കും, ഇഷ്ടം പോലെ ബിരുദം ഉണ്ടാക്കും, വീമ്പിളക്കല്‍ നിര്‍ബന്ധിത കോഴ്‌സ് ആക്കും എന്നീ പ്രഖ്യാപനങ്ങളും ഉണ്ട്.
ഓരോ രണ്ടുവര്‍ഷം കൂടുന്തോറും നോട്ടുകള്‍ നിരോധിക്കുമ്പോള്‍ പകരം ആകര്‍ഷകവും ബഹുനിറത്തിലുള്ളതുമായ നോട്ടുകള്‍ പുറത്തിറക്കും, 45 വര്‍ഷകാലത്തെ തൊഴിലില്ലായ്മ റെക്കോര്‍ഡുകള്‍ ഭേദിച്ച് പകരം 70 വര്‍ഷത്തെ റെക്കോഡ് ആക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് എന്ന ഉപതലക്കെട്ടില്‍ ജനാധിപത്യത്തെ മറികടക്കുന്ന ഏകാധിപത്യം, ജോലിയില്ലാത്ത യുവത, അഭിപ്രായസ്വാതന്ത്ര്യം അസ്വീകാര്യം, സ്ത്രീസുരക്ഷയ്ക്കു മുന്‍ഗണനയില്ല, അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷം, ഭീതിയും വിദ്വേഷവും ഭരിക്കപ്പെടുന്ന പൗരന്‍മാര്‍ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമുണ്ട്.
BREAKING: @BJP4India has launched its Manifesto.
— Congress (@INCIndia) April 1, 2019
Read it here: https://t.co/NlyZocYPlg#ModiMatBanao
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."