HOME
DETAILS
MAL
ബാബരി മസ്ജിദ് കേസ്: ഉമാഭാരതിയും കല്യാണ്‍സിങ്ങും രാജിവയ്ക്കണം
backup
April 20 2017 | 22:04 PM
മലപ്പുറം:ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഉമാഭാരതിയും രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍സിങ്ങും രാജവയ്ക്കണമെന്നും, ഇരുവരും രാജിവെക്കാന്‍ തയാറല്ലെങ്കില്‍, പദവിയില്‍ നിന്നും പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
രാജിവയ്ക്കില്ലെന്നുള്ള ഉമാഭാരതിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗം ജില്ലാ സെക്രെട്ടറി കെപി അനസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെപി വദൂദ്, പി സഹീറലി, ശ്യാം മഞ്ചേരി, കെപി മുഹമ്മദ് റംഷി, പുളിക്കല്‍ ഹാരിസ്,പനക്കന്‍ റഹൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."