HOME
DETAILS
MAL
ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തിന് 'ഒരു മുറം പച്ചക്കറി'
backup
July 06 2018 | 08:07 AM
എരുമപ്പെട്ടി: ഓണത്തെ വരവേല്‍ക്കാന്‍ ചിറമനേങ്ങാട് കോണ്‍കോഡ് സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി ആരംഭിച്ചു.
കാര്‍ഷിക ക്ലബ് അംഗങ്ങള്‍ക്ക് വിത്ത് കൈമാറിക്കൊണ്ട് കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മാനേജര്‍ ആര്.എം ബഷീര്‍ അധ്യക്ഷനായി.
എല്ലാവരും എല്ലായിടത്തും കൃഷി എന്ന വിഷയത്തെ കുറിച്ച് കര്‍ഷക അവാര്‍ഡ് ജേതാവും അധ്യാപകനുമായ ഷനില്‍ മാധവ് ക്ലാസെടുത്തു.കൃഷി ഓഫിസര്‍ കെ ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.ടി മണി, പ്രിന്‍സിപ്പാള്‍ ബീന ഉണ്ണി, എ.വി ഗഫൂര്‍, എ.ടി ജെയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."