മരിച്ച ഗര്‍ഭിണിയായ ഭാര്യയുടെ ചിതയിലേക്ക് ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
മുംബൈ: ഗര്‍ഭിണിയായ ഭാര്യയുടെ ചിതയിലേക്ക് ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കിഷോര്‍ ഖാതിക് എന്ന യുവാവാണ് ഭാര്യ രുചിതയുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. മൂന്നുമാസം ഗര്‍ഭിണിയായിരുന്നു ഇയാളുടെ ഭാര്യ അസുഖം വന്നാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ തലോദി ഗ്രാമത്തിലാണ് സംഭവം. ഭാര്യയുടെ മരണത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു.
ഭാര്യയുടെ മരണത്തില്‍ യുവാവ് ആകെ തകര്‍ന്നിരുന്നു. ഭാര്യയുടെ സംസ്കാര ചടങ്ങിനിടെയാണ് കത്തുന്ന ചിതയിലേക്ക് കിഷോര്‍ ചാടിയത്. തൊട്ടടുത്ത് നിന്നിരുന്ന ബന്ധുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദേഹമാസകലം പൊള്ളിയ ഇയാള്‍ തൊട്ടടുത്ത് ഉണ്ടായിരുന്ന കിണറ്റിലേക്ക് ചാടി.
ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹം നടന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."