HOME
DETAILS
MAL
റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി
backup
April 21 2017 | 01:04 AM
കാഞ്ഞങ്ങാട്: റേഷന്‍ വ്യാപാരികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തുക, ഭക്ഷ്യസുരക്ഷ വ്യവസ്ഥ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളില്‍ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സപ്ലൈ ഓഫിസിന് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി.
ഇനിയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ധര്‍ണ കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശന് ഉദ്ഘാടനം ചെയ്തു. വി ഗോപി അധ്യക്ഷനായി. ടി തമ്പാന്, പി കരുണാകരന്, ജോഷി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."