HOME
DETAILS
MAL
2811 കേസുകളില്‍ 2545 പേരും മറ്റു രാജ്യങ്ങളിലോ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍
backup
June 23 2020 | 13:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 4-ന് ശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേരും മറ്റ് രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണെന്ന് മുഖ്യമന്ത്രി. ജൂണ്‍ 15 മുതല്‍ 22 വരെയുള്ള വിവരങ്ങള്‍ നോക്കിയാല്‍ ആകെ രോഗികളില്‍ 95% പേരും പുറത്തുനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഏട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നു. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം വന്നിട്ടില്ല.
രോഗലക്ഷണങ്ങളില്ലാത്ത കേസുകള്‍ പലയിടത്തുമുണ്ട്. വിദഗ്ധര്‍ പറയുന്നത് അതില്‍ വലിയ ആശങ്ക വേണ്ടെന്നാണ്. കൊവിഡിന്റെ കാര്യത്തില്‍ 60% കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20% മിതമായ ലക്ഷണങ്ങളോടെയാണ്. തീവ്രലക്ഷണം ബാക്കി 20% രോഗികളിലാണ്. ഇതില്‍ 5% പേരെ ഐസിയുവിലാക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."