HOME
DETAILS
MAL
ഹജ്ജ്: ഇന്ത്യ ഇത്തവണ തീര്‍ഥാടകരെ അയക്കില്ല; അപേക്ഷകര്‍ക്ക് പണം തിരികെ നല്‍കും
backup
June 23 2020 | 13:06 PM
ന്യൂഡല്‍ഹി: പരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇത്തവണ ഇന്ത്യയില്‍ നിന്ന് തീര്‍ഥാടകരെ അയക്കില്ലെന്ന് കേന്ദ്രം. തീര്‍ഥാടകരെ അയക്കരുതെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
ഹജ്ജിന് അപേക്ഷിച്ചവരുടെ പണം പൂര്‍ണമായും തിരിച്ചുനല്‍കാനും തീരുമാനമായി. 2.3 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അപേക്ഷ നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."