നിയമസഭാ സമ്മേളനം തുടങ്ങുന്ന 24 മുതലുള്ള ഏതെങ്കിലുമൊരു ദിവസം മുഴുവന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും തലസ്ഥാനത്തെത്തി മന്ത്രി കെ.ടി ജലീലിനെ കണ്ട് പ്രതിഷേധമറിയിക്കും
സ്വന്തം ലേഖകന്‍
കാസര്‍കോട്: പൊതു മരാമത്ത് ചീഫ് എന്‍ജിനിയറുടെ പ്രത്യേക നിബന്ധനയെ തുടര്‍ന്ന് ഉണ്ടായ മെക്കാഡം റോഡ് പണിയിലെ പ്രതിസന്ധിയില്‍ പ്രതിഷേധമറിയിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സംയുക്തമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും ചീഫ് സെക്രട്ടറിയേയും കാണും. ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് നിയമസഭാ സമ്മേളനം തുടങ്ങുന്ന 24 മുതലുള്ള ഏതെങ്കിലുമൊരു ദിവസം മുഴുവന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും തലസ്ഥാനത്തെത്തി മന്ത്രി കെ.ടി ജലീലിനെ കണ്ട് പ്രതിഷേധമറിയിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് മൂന്ന് റോഡുകള്‍ മെക്കാഡം ചെയ്യാന്‍ തീരുമാനിച്ചത്. മൂന്നു റോഡുകള്‍ക്ക് സാങ്കേതികാനുമതിയടക്കം ലഭിച്ചു കഴിഞ്ഞതിനു ശേഷമാണ് ചീഫ് എന്‍ജിനിയര്‍ പണി തുടങ്ങുന്നതിന് ചില നിബന്ധനകള്‍ വച്ചത്. ഇതോടെയാണു മൂന്നു സുപ്രധാന റോഡുകള്‍ മെക്കാഡം ചെയ്യുന്നത് പ്രതിസന്ധിയിലായത്.
ഇന്നലെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി തീരുമാനങ്ങള്‍ അവതരിപ്പിക്കവെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മെക്കാഡം റോഡ് പണിയുടെ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു. മൂന്നു റോഡുകളുടെയും പണി മുന്നോട്ടു കൊണ്ടുപോകുന്നത് ഇപ്പോഴും പ്രതിസന്ധിയിലാണ്. മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയിട്ടും നോക്കാമെന്ന വാക്കാലുള്ള ഉറപ്പു മാത്രമാണ് ലഭിക്കുന്നത്. ഇതുവരെ കാര്യങ്ങള്‍ മുന്നോട്ടു പോയിട്ടില്ല. വീണ്ടും ഫയലുകളുമായി പൊതുമരാമത്ത് എന്‍ജിനിയര്‍ കോഴിക്കോടേക്ക് പോയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സുപ്രധാന പദ്ധതിയാണ് ഇങ്ങനെ ഞാണിന്‍മേല്‍ കളിക്കുന്നതെന്ന് എ.ജി.സി ബഷീര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന പൊതുമരാമത്ത് ചീഫ് എന്‍ജിനിയറുടെ നിലപാട് തിരുത്തിക്കാന്‍ അടിയന്തിരമായ ഇടപെടല്‍ അനിവാര്യമാണ്. ഇത്തരം നിലപാട് തിരുത്തിക്കാന്‍ നേരിട്ട് തലസ്ഥാനത്തെത്തി മന്ത്രിയെയും ചീഫ് സെക്രട്ടറിയേയും കാണണമെന്നും അതിലും തീരുമാനമായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.എമ്മിലെ അഡ്വ.വി.പി.പി മുസ്തഫയും ബി.ജെ.പിയിലെ അഡ്വ.കെ ശ്രീകാന്തും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം നടക്കുന്ന 24 മുതലുള്ള ഏതെങ്കിലും ദിവസം ജില്ലാ പഞ്ചായത്തംഗങ്ങളെല്ലാം തലസ്ഥാനത്തെത്തി മന്ത്രിയെ കണ്ട് സംഭവത്തിലെ പ്രതിഷേധം അറിയിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. വി.പി ജാനകി, പി പത്മാവതി, ജോസ് പതാലില്‍, ഹര്‍ഷാദ് വോര്‍ക്കാടി, പി.സി സുബൈദ, കെ നാരായണന്‍ സംസാരിച്ചു.
കുടുംബശ്രീ വാര്‍ഷികാഘോഷംകാസര്‍കോട്: കുടുബശ്രീ 19ാം വാര്‍ഷികാഘോഷം 'അരങ്ങ് 2017' ന്റെ ഭാഗമായി എ.ഡി.എസ് തല കായിക മത്സരങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങളിലെ 25 വയസ് പൂര്‍ത്തിയായ വനിതകള്‍ക്കും പങ്കെടുക്കാം. എ.ഡി.എസ് തല മത്സരങ്ങള്‍ക്കുശേഷം സി.ഡി.എസ് താലൂക്ക് തല ജില്ലാതല മത്സരങ്ങള്‍ മെയ് 12നകം പൂര്‍ത്തീകരിക്കും.
നാടോടി നൃത്തം, നാടകം, ശിങ്കാരി മേളം, ഒപ്പന തുടങ്ങി പതിമൂന്നോളം സ്റ്റേജിനങ്ങളും ഏഴ് സ്റ്റേജിതര മത്സരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിലേ, വടംവലി, ഷോട്ട്പുട്ട് ഇനങ്ങള്‍ കായിക മത്സരങ്ങളില്‍പ്പെടും. താലൂക്ക്തല മത്സരങ്ങളുടെ വിജയത്തിനായി മത്സരം നടക്കുന്ന പ്രദേശത്തെ എം.എല്‍.എ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാകുടുംബശ്രീ മിഷന്‍ ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി സംഘാടകസമിതി 27നു രൂപീകരിക്കും.
ജില്ലാതല മത്സരങ്ങള്‍ക്കുള്ള സംഘാടകസമിതിയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ചെയര്‍മാനും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."