HOME
DETAILS

ബാലാവകാശ കമ്മിഷന്‍: നിയമനം നിഷ്പക്ഷമാകണം

  
backup
June 24 2020 | 02:06 AM

editorial-balavakasha-commission-24-june-2020

 

ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ നിയമനം സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോള്‍ തന്നെ, ചെയര്‍പേഴ്‌സണ്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യോഗ്യതയില്ലാത്ത ആളെയാണ് ചെയര്‍പേഴ്‌സണായി നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഈ നീക്കം. ബാലാവകാശ കമ്മിഷന്‍ അംഗമാകുന്നതിനു കുട്ടികളുടെ സംരക്ഷണം, ബാലാവകാശ നിയമം, വിദ്യാഭ്യാസം തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പരിചയം വേണമെന്നായിരുന്നു മാര്‍ച്ച് 22ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.


എന്നാല്‍ ചെയര്‍പേഴ്‌സണ്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ വിജ്ഞാപനത്തില്‍ ഈ യോഗ്യതകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ദേശീയ തലത്തിലോ, സംസ്ഥാന തലത്തിലോ ഈ മേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് കിട്ടിയ അവാര്‍ഡുകളോ, ഈ മേഖലയിലെ പ്രവര്‍ത്തിപരിചയമോ ആയിരുന്നു മുന്‍ കാലങ്ങളില്‍ ബാലാവകാശ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള യോഗ്യതയായി പരിഗണിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അംഗമാകാന്‍ എന്തു യോഗ്യതയാണ് വേണ്ടതെന്നു പോലും പറയുന്നില്ല. ഇതുവഴി ബാലാവകാശ കമ്മിഷനില്‍ അംഗങ്ങളെയും ചെയര്‍പേഴ്‌സണെയും രാഷ്ട്രീയ മാനദണ്ഡങ്ങള്‍വച്ച് നിയമിക്കാന്‍ സര്‍ക്കാരിന് കഴിയും. ബാലാവകാശ കമ്മിഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നിയമനം നടത്തുമ്പോള്‍ നിഷ്പക്ഷത ഈ സ്ഥാപനങ്ങളില്‍നിന്ന് വിട്ടകലും. പകരം രാഷ്ട്രീയ താല്‍പര്യാനുസൃതമായ തീരുമാനങ്ങളായിരിക്കും ഉണ്ടാവുക. ഇതുവഴി നീതിയര്‍ഹിക്കുന്ന കുട്ടികള്‍ക്ക് അത് കിട്ടാതെ വരും. കുട്ടികളോട് ചെയ്യുന്ന ക്രൂരതയായിരിക്കുമത്. ബാലാവകാശ കമ്മിഷന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് കുട്ടികളുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ വകവച്ചു കൊടുക്കാനും അവരനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാണ്. രാഷ്ട്രീയ നിയമനങ്ങള്‍ അത് ഇല്ലാതാക്കും.


ബാലാവകാശ കമ്മിഷനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഈയിടെ ചര്‍ച്ച ചെയ്യപ്പെട്ടത് മറക്കാറായിട്ടില്ല. തിരുവനന്തപുരം കൈതമുക്കിലെ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ആറു കുട്ടികള്‍ വിശപ്പടക്കാന്‍ മണ്ണ് തിന്നുന്നുവെന്ന വാര്‍ത്തയായിരുന്നു ചര്‍ച്ചക്ക് ആധാരമായത്. പട്ടിണികൊണ്ടായിരുന്നു കുട്ടികള്‍ മണ്ണ് വാരി തിന്നുന്നതെന്ന വാര്‍ത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും വ്യത്യസ്ത നിലപാടെടുത്തത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്തായാലും തലസ്ഥാന നഗരിയില്‍ പട്ടിണി മൂലം ഒരു കുടുംബത്തിലെ നാലു കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കേണ്ടി വന്നത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുന്നതായിരുന്നു. മറ്റ് രണ്ടു കുട്ടികള്‍ തീരെ ചെറിയവരായതിനാല്‍ അമ്മയുടെ സംരക്ഷണത്തില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഈയൊരു സംഭവമായിരിക്കുമോ ബാലാവകാശ കമ്മിഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്ത് രാഷ്ട്രീയ നിയമനം നടത്താന്‍ സര്‍ക്കാരിന് പ്രേരകമായിട്ടുണ്ടാവുക.


സാധാരണയായി ഇത്തരം സ്ഥാപനങ്ങളില്‍, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാന പദവികളിലേക്ക് പരിഗണിക്കപ്പെടുക ജില്ലാ ജഡ്ജിമാരുടെ നിലവാരത്തിലുള്ളവരെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിയമിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് അത്തരം യോഗ്യതകളൊന്നുമില്ലെന്നാണ് ആരോപണം. അത് ശരിവയ്ക്കുന്നതാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഇന്റര്‍വ്യൂവിനായി ഹാജരായ കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപ കേശന്‍, തലശ്ശേരി ജില്ലാ ജഡ്ജി ടി. ഇന്ദിര തുടങ്ങിയവരെ തഴഞ്ഞു സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയില്‍ അംഗമായ വ്യക്തിയെ നിയമിക്കാന്‍ നടത്തുന്ന നീക്കം. ഇത് അപലപനീയമാണ്. ഒരു അഡ്വക്കറ്റ് പി.ടി.എ കമ്മിറ്റിയില്‍ അംഗമായാല്‍ അതു കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന പരിചയമാകുന്നതെങ്ങനെയാണ്? പരിഹാസരൂപേണ പറയുന്ന 'പത്താം ക്ലാസും ഗുസ്തിയും' എന്ന പ്രയോഗത്തെയാണ് ബാലാവകാശ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന വ്യക്തിയുടെ യോഗ്യത ഓര്‍മിപ്പിക്കുന്നത്.


കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്. അത് യഥാസമയം നിറവേറ്റാനാണ് ബാലാവകാശ കമ്മിഷന്‍ സ്ഥാപിക്കപ്പെട്ടത്. പലതരം പീഡനങ്ങള്‍ കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. അവ പരിഹരിക്കാനാവശ്യമായ നിയമ പരിരക്ഷകളും ഭരണഘടന കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ബാലനീതി നിയമം, കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ ആക്ട് 2009, പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് തുടങ്ങി നിരവധി നിയമങ്ങള്‍ കുട്ടികള്‍ക്കായുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍, അവ വിശദമായ പഠനത്തിനു വിധേയമാക്കി നീതി അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് അതു ലഭ്യമാക്കാന്‍ ന്യായാധിപന്‍മാര്‍ക്കല്ലാതെ വെറുമൊരു പി.ടി.എ അംഗത്തിന് കഴിയുമോ?


സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനിടയില്‍ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രേരിത നിയമനങ്ങള്‍ നടത്തിയും പമ്പയിലെ മണല്‍ വളഞ്ഞ വഴിയിലൂടെ കടത്താന്‍ ശ്രമിച്ചും അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുടെ പേരില്‍ അഴിമതിക്ക് വഴിയൊരുക്കിയും കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് അവകാശം നല്‍കിയും ഈ സര്‍ക്കാര്‍ തന്നെ അതിന്റെ മേന്മ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago