ഡോക്ടര്‍മാരില്ല; രോഗികള്‍ പെരുവഴിയില്‍
പൊന്നാനി: മതിയായ ഡോക്ടര്‍മാരില്ലാതെ പൊന്നാനി താലൂക്കാശുപത്രി ദുരിതത്തില്‍ . ഓരോ ദിവസവും പനി ബാധിച്ച് ഒ.പിയില്‍ ചികില്‍സ തേടിയെത്തുന്നതു രണ്ടായിരത്തിനു മുകളിലാണ്. പകല്‍സമയം മൂന്നു ഡോക്ടര്‍മാര്‍ ഒ.പിയില്‍ ഉണ്ടാകാറുണ്ടെങ്കിലും രാത്രിയില്‍ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ ഉണ്ടാകുക. അത്യാഹിതം വന്നാല്‍ ഈ ഡോക്ടര്‍ തന്നെ അങ്ങാട്ടും പോണം . മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികില്‍സ വൈകിയതിനെ ചൊല്ലി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നാലു തവണ രോഗികള്‍ ഹോസ്പിറ്റല്‍ ജീവനക്കാരുമായി കൈയേറ്റമുണ്ടായി. ആശുപത്രിയിലെ രോഗികളെ നിണ്ട ക്യൂ പലപ്പോഴും റോഡ് വരെ നീളും മതിയായ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു കാലങ്ങളായി.
അധികൃതരുടെ അനാസ്ഥക്കെതിരേ യൂത്ത് ലീഗ് ഇന്നു മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍ കൂടിയായ എം പി നിസാര്‍ പറഞ്ഞു . മൂന്നു ഡോക്ടര്‍മാരെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ആശ പറഞ്ഞു.
ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ നരക യാതന അനുഭവിക്കുന്ന കാഴ്ച പൊന്നാനി താലൂക്കാശുപത്രിക്കു തുടര്‍ക്കഥയായ മാറുകയാണ്.
ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ പറയുന്നതു പ്രകാരം കൂടുതല്‍ ജീവനക്കാരെയും ഡോക്ടര്‍മാരെയും നിര്‍ബന്ധമായും സര്‍ക്കാര്‍ എടുത്താലേ ഈ ദുരിതത്തിന് അറുതിയാകൂ എന്നാണ്. ദിനേനെ മൂവായിരത്തിലധികം വരുന്ന രോഗികളെ ചികില്‍സിക്കാന്‍ ഉള്ള നാലോ അഞ്ചോ ഡോക്ടര്‍മാരില്‍ പലരും അത്യാഹിത വിഭാഗത്തിലേക്കും മറ്റും പലപ്പോഴും പോകുന്നതിനാല്‍ വിഷയം വളരെ വഷളാകുകയാണ് . നിരയായി നില്‍ക്കുന്ന പല രോഗികള്‍ തലകറങ്ങി വീഴുന്നതും, പിഞ്ചു കുഞ്ഞുങ്ങള്‍ വാവിട്ടു കരയുന്നതുമായ ഹൃദയ ഭേദകമായ കാഴ്ച ഇവിടെ സാധാരണമാണ് .
ഫോട്ടോ..പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."