HOME
DETAILS

'അസൗകര്യ'ങ്ങളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിന് എ പ്ലസ്

  
backup
July 15 2016 | 02:07 AM

%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be

 

മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള ജില്ല.. കൂടുതല്‍ അധ്യാപകരും വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ജില്ല.. പക്ഷേ, ഇതെല്ലാം നിയന്ത്രിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ അവസ്ഥയാണ് കഷ്ടം. ജില്ലയിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മലപ്പുറം ഉപഡയറക്ടറുടെ കാര്യാലയത്തിന്റെ കാര്യവും ശോചനീയമാണ്. നാലു വിദ്യാഭ്യാസ കാര്യാലയങ്ങളും 17 ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങളും ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ മുടന്തി നീങ്ങുകയാണു ഉപഡയറക്ടറുടെ കാര്യാലയം. മലപ്പുറം കോട്ടപ്പടിയില്‍ നേരത്തെ സ്‌കൂളായും കോളജായും പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിലാണു നിലവില്‍ ഡി.ഡി.ഇ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര സ്ഥലസൗകര്യം ഉണ്ടെങ്കിലും നിലവിലെ കെട്ടിടം ഡി.ഡി.ഇ ഓഫിസ് പ്രവര്‍ത്തനത്തിന് അനുയോജ്യമല്ലെന്നു സംസ്ഥാന ഉദ്യോഗസ്ഥഭരണ പരിഷ്‌കരണ വകുപ്പു സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 1327 എല്‍.പി, യുപി, ഹൈസ്‌കൂളുകളാണു ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാത്ത ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ സര്‍വീസ് ബുക്കുകളും ഫയലുകളും സുരക്ഷിതമായി വെക്കാനുള്ള അലമാരകള്‍ പോലും ഇല്ല. ജീവനക്കാരുടെ കുറവാണു ഡി.ഡി.ഇ ഓഫിസ് നേരിടുന്ന മറ്റൊരു പ്രശ്‌നം. അംഗീകൃത തസ്തികളില്‍ മിക്കതിലും ആളുണ്ടെങ്കിലും ജില്ലക്കാനുപാതികമായ തസ്തികകള്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. മുസ്്‌ലിം എജുക്കേഷന്‍ ഇന്‍സ്‌പെക്ടര്‍, വിവിധ ക്ലര്‍ക്കുമാരുടെ ഒഴിവുകള്‍ എന്നിവ നികത്താതെ കിടക്കുന്നു.
25091 ജീവനക്കാരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ 63 ക്ലറിക്കല്‍ തസ്തികയുള്ളപ്പോള്‍ ഇതിന്റെ പകുതി മാത്രം ജീവനക്കാരുടെ കാര്യങ്ങള്‍ കൈകാര്യ ചെയ്യുന്ന എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസില്‍ 62 ക്ലര്‍ക്കുമാരുണ്ട്. അധിക തസ്തികകളുള്ള ജില്ലകളില്‍ നിന്നു മലപ്പുറത്തേക്കു പുനര്‍ വിന്യാസം നടത്തണമെന്നു സംസ്ഥാന ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പു നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഓഫിസില്‍ വേണ്ടത്ര കമ്പ്യൂട്ടറുകളും ഇല്ല. സെക്ഷനുകളില്‍ കഷ്ടിച്ച് ഒരു കംപ്യൂട്ടര്‍ എന്നനിലയാണ് ഉള്ളത്. ഡി.ഡി.ഇ ഓഫിസ് കോമ്പൗണ്ടിനു പുറത്തായാണ് കെ.എ.എസ്.ഇ.പി.എഫ് പ്രവര്‍ത്തിക്കുന്നതും. ഇവിടെയും വേണ്ടത്ര കംപ്യൂട്ടറുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago