പിപിഇ കിറ്റ് മതിയെന്ന സര്‍ക്കാര്‍ തീരുമാനം അപ്രായോഗികം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കൊവിഡ് സംവിധാനങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പിപിഇ കിറ്റ് ധരിച്ചുവരണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ വിമര്‍ശമനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.സര്‍ക്കാര്‍ നടപടി അപ്രായോഗികമാണ്. പിപിഇ കിറ്റിന്റെ ചിലവ് പ്രവാസികള്‍ക്ക് താങ്ങാനാവില്ല. കിറ്റിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികള്‍ക്കുള്ള പരിഗണന പോലും പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാനല്ല പരകം അവരെ നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികള്‍ക്ക് അത് താങ്ങാന്‍ സാധിക്കുമോ? തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. കാര്യങ്ങളില്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് പി പി ഇ കിറ്റ് കൊണ്ട് വരുന്നത്. സര്‍ക്കാര്‍ എന്ത് കൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ എത്തിക്കുന്നില്ല സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യാന്‍ ആയിട്ടില്ല. തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്റേത് തെറ്റായ തീരുമാനമാണ്. തുടക്കം മുതല്‍ തീരുമാനം തെറ്റിയതിന്റെ ജാള്യത മറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."