HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസിലെ വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
backup
June 24 2020 | 11:06 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന വനിതാ ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിച്ചു. ജഡ്ജിയായ ഹണി എം. വര്‍ഗീസിന്റെ സ്ഥലംമാറ്റ ഉത്തരവാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഇവരെ മാറ്റിയാല്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുമെന്നതുകൊണ്ടാണ് നടപടി. കൊച്ചിയില്‍ നിന്നും കോഴിക്കോട് പോക്സോ കോടതിയിലേക്കായിരുന്നു ഇവരെ സ്ഥലംമാറ്റിയിരുന്നത്.
അടുത്ത മാസം ഒന്നിന് കോഴിക്കോട് പോക്സോ കോടതിയില്‍ ചുമതല ഏല്‍ക്കണമെന്നായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതിയില്‍ ആരംഭിച്ചത്.
ഇനി നടിയെ അക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലംമാറ്റം പ്രാബല്യത്തിലാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."