HOME
DETAILS

തത്തമംഗലം അങ്ങാടിവേല ആനഎഴുന്നള്ളിപ്പ് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന്

  
backup
April 21 2017 | 18:04 PM

%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b2-%e0%b4%86%e0%b4%a8%e0%b4%8e


പാലക്കാട്: തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് ആന, കുതിര എന്നീ ജീവികളെ മാന്യമായും നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലും ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍, വനം അസി.കണ്‍സര്‍വേറ്റര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഇന്ത്യ കത്തു നല്‍കി.
രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രം തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന അങ്ങാടി വേലയില്‍ ഇത്തരം ജീവികളെ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഇവക്കും മനുഷ്യര്‍ക്കും അപകടവും ജീവനും സ്വത്തിനും നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന വസ്തുത ഓര്‍മിപ്പിച്ചിട്ടുകൊണ്ടാണ് കത്ത്.
ഈ വര്‍ഷത്തെ ഉത്സവത്തില്‍ അത് സംഭവിക്കാതിരിക്കുവാന്‍ മുന്‍കാലങ്ങളില്‍ എടുത്തിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം എടുക്കണമെന്നും അതിനു കാരണമായി അതി കഠിനമായ ചൂട്, ജലാശയങ്ങളുടെ വരള്‍ച്ച, ഉത്സവങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലുള്ള ഉയര്‍ച്ച, സ്ഥല പരിമിതി, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതികവും സമയാധിഷ്ഠിതമായ പോരായ്മകളും, പങ്കെടുക്കുന്ന ജീവികളുടെ ശാരീരികമാനസിക അവസ്ഥകള്‍ എന്നിവ ഈ സീസണില്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ് എന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ ഉത്സവ വേളയില്‍ ആനകള്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതും കുതിരകള്‍ക്കും മനുഷ്യര്‍ക്കും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതും ഓര്‍മിപ്പിക്കുന്നു. ഇന്നാണ് കുതിരവേല. 29 നു ആനവേലയും.
വ്രണങ്ങളും രോഗാതുരമായതും, കാഴ്ച ശേഷി ഇല്ലാത്തതും ശാരീരിക ക്ഷമത ഇല്ലാത്തതുമായ ആനകളെ കൊണ്ടുവരുന്നില്ലെന്നും ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ ഉണ്ടെന്നും പരിശീലനം സിദ്ധിച്ച നല്ല പാപ്പാന്മാര്‍ ഉണ്ടെന്നും, ആനകളെ ഉത്സവത്തിന് ഒരുദിവസമെങ്കിലും മുന്നേ കൊണ്ടുവന്ന് നല്ല ഭക്ഷണവും ഉറക്കവും വിശ്രമവും ഉറപ്പാക്കണമെന്നും ഉത്സവ ശേഷം ആറുമണിക്കൂര്‍ എങ്കിലും വിശ്രമിച്ചു മാത്രം യാത്ര തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും കത്തില്‍  അഭ്യര്‍ഥിക്കുന്നു.
ആന ഉത്സവ സമയത്ത് നിയമാനുസൃതമായ സ്ഥലവും കുടിവെള്ള സൗകര്യമുള്‍പ്പെടെയുള്ളവ, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്,  വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹായം ഉറപ്പുവരുത്തണമെന്നും അതുവഴി നാശനഷ്ടങ്ങള്‍ ഒഴിവാക്കാമെന്നും പ്രോജക്ട് ഓഫിസര്‍ എസ് ഗുരുവായൂരപ്പന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago