HOME
DETAILS

'ജല അതോറിറ്റി കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം'

  
backup
April 02 2019 | 03:04 AM

%e0%b4%9c%e0%b4%b2-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82

കൊച്ചി: കടുത്ത വേനലില്‍ ജലഅതോറിറ്റി കുടിവെള്ളം നിഷേധിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട് സ്വദേശികളായ 85 പേര്‍ ഒപ്പിട്ട് നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ഉത്തരവ്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
കമ്മിഷന്‍ ജലഅതോറിറ്റി നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പ്രദേശം ഞാറയ്ക്കല്‍ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയത്തിനു ശേഷം പമ്പുഹൗസുകളില്‍ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.
പറവൂരില്‍ നിന്നു വടുതലയില്‍ നിന്നും ശരിയായ രീതിയില്‍ പമ്പിങ് ഉണ്ടെങ്കില്‍ മാത്രമേ പരാതിയുണ്ടായ സ്ഥലത്ത് കുടിവെള്ളം ലഭിക്കുകയുള്ളു. വൈദ്യുതി തകരാറോ ലൈനില്‍ ചോര്‍ച്ചയോ കാരണം പമ്പിങ് തടസപ്പെട്ടാല്‍ അതിന്റെ ഫലം പ്രദേശവാസികള്‍ അനുഭവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലലഭ്യത മെച്ചപ്പെടുത്താന്‍ മഞ്ഞനക്കാട്ട് നിന്നും അപ്പങ്ങാട്ട് ഭാഗത്തേക്ക് തോടിനുകുറുകെ പൈപ്പ് യോജിപ്പിച്ച് നല്‍കിയിട്ടുണ്ട്. പറവൂര്‍, പുതുവൈപ്പ് പമ്പ് ഹൗസുകളില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വിശദീകരണം അവാസ്തവമാണെന്ന് പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു.
ജലലഭ്യത ഉറപ്പാക്കാന്‍ ജല അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അതോറിറ്റി കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നാട്ടുകാര്‍ വാദിച്ചു. നാളിതുവരെയായിട്ടും കുടിവെള്ളം ലഭ്യമാക്കാത്തത് തികച്ചും ഖേദകരമാണെന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറയുന്നു. തടസങ്ങള്‍ എത്രയും വേഗം പരിഹരിച്ച് ജലക്ഷാമം പരിഹരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പരാതി പരിഹരിച്ചശേഷം ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago