കെ. കരുണാകരന് കേരളത്തെ വികസന സംസ്ഥാനമാക്കി മാറ്റി: ബിന്ദുകൃഷ്ണ
കൊല്ലം: കെ. കരുണാകരന് എന്ന ഭരണാധികാരിയുടെ ഭരണ നൈപുണ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകങ്ങളാണ് ഇന്നു കേരളത്തില്‍ തല ഉയര്‍ത്തി നില്ക്കുന്ന മിക്ക വികസനപദ്ധതികളുമെന്നു ഡി.സി .സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
കേരളത്തെ വികസന സംസ്ഥാനമാക്കി മാറ്റിയത് ലീഡറാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ലീഡര്‍ കെ. കരുണാകരന് ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
ചടങ്ങില്‍ മുന്‍ എം.എല്‍.എ ഡോ. ജി. പ്രതാപവര്‍മ്മ തമ്പാന് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂര്‍ മുരളി അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന്, സുഭാഷ് പുളിക്കല്‍, മണ്ഡലം പ്രസിഡന്റുമാരായ ബിനോയ്, എന്‍. സഹദേവന്, രാജീവ് പ്ലാക്കാട്, ബ്ലോക്ക് ഭാരവാഹികളായ ജോണ്‍ എബ്രഹാം, ഗീത ജോര്‍ജ്ജ്, ദേവരാജന്‍ നായര്‍, ദേവദാസ്, സജുദാസ്, കുമ്മല്ലൂര്‍ അനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."