ഹോട്ടലില്‍ അനധികൃത മദ്യവില്പന; ഒരാള്‍ അറസ്റ്റില്‍
കുമളി: ഹോട്ടലില്‍ അനധികൃതമായി മദ്യം വിറ്റയാളെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കുമളി അട്ടപ്പള്ളം സ്വദേശി ഗോപിനാഥിനെയാണ് (54) പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് ആറര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. എക്സൈസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സമീപത്തുതന്നെയുള്ള സര്‍ക്കാര്‍ മദ്യവില്പന ശാലയ്ക്ക് അവധിയുള്ള ദിവസങ്ങളിലും വൈകിട്ട് മദ്യശാല അടച്ചതിന് ശേഷവും ആവശ്യക്കാര്‍ക്ക് ഈ ഹോട്ടലില്‍നിന്ന് മദ്യം ലഭിക്കുമായിരുന്നു.
ഹൈറേഞ്ചില്‍ സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളിലും ഇത്തരത്തില്‍ അനധികൃത മദ്യവ്യാപാരം നടക്കുന്നുണ്ട്. ഇതിന് കടയിലെ ജീവനക്കാര്‍ക്കും പങ്കുള്ളതായാണ് പറയപ്പെടുന്നത്. രാത്രിയില്‍ ബിവറേജസ് ഷോപ്പ് അടയ്ക്കുമ്പോള്‍ കുറേ മദ്യം ഹോട്ടല്‍ ഉടമയെ ഏല്‍പ്പിക്കും. ഇത് രാത്രിയില്‍ ആവശ്യക്കാര്‍ക്ക് വിറ്റ് കിട്ടുന്ന പണം പിറ്റേന്ന് രാവിലെ കട തുറക്കുമ്പോള്‍ ജീവനക്കാരെ ഏല്‍പ്പിച്ച് കണക്ക് തീര്‍ക്കുക എന്നതാണ് വ്യവസ്ഥ. സാധാരണയിലും ഇരട്ടിവിലയ്ക്കാണ് ആ സമയത്തെ വില്പന. എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ ഹാപ്പിമോന്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."