ഏഴാം ക്ലാസുകാരി ലക്ഷ്മി ദേവി വരച്ചത് അറുനൂറില്‍പരം ചിത്രങ്ങള്‍
ഷൊര്‍ണൂര്‍: കൊച്ചു കലാകാരിയുടെ ചിത്രരചന ഏറെ കൗതുകമുണര്‍ത്തുന്നു. മുണ്ടായ എസ്.എം മന്ദിരം വീട്ടിലെ മധുസൂദനന്റെയും ജിഷയുടെയും മകള്‍ ലക്ഷ്മിദേവിയുടെ ചിത്രരചനകളാണ് ഏവര്‍ക്കും കൗതുകമുണര്‍ത്തുന്നത്. ഈ ഇളം പ്രായത്തില്‍ തന്നെ അറുന്നൂറില്‍ പരം ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു.
അച്ഛമ്മ രമീള ദേവിയുടെ പ്രോത്സാഹനം കൂടി ആയപ്പോള്‍ ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് ഉയരുകയായിരുന്നു. ജില്ല ഉപജില്ല കലോത്സവ ങ്ങളില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. പെന്‍സില്‍, ഫാബ്രിക്, ഡിജിറ്റല്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, ത്രീഡി ചാര്‍ക്കോള്‍ എന്നീയിനങ്ങളാണ് ചെയ്യുന്നത്. പ്രഭാതം കലാസാംസ്‌കാരിക വേദിയുടെ വേദികളിലും, ഒരു മാസം മുന്‍പ് നടന്ന പാട്ടോളം സാംസ്‌കാരിക വേദിയിലും ലക്ഷ്മിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.പഠനത്തിലും മിടുക്കിയായ ലക്ഷ്മി ഷൊര്‍ണൂര്‍ സെന്റ് തെരേസ് ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."