നാദാപുരം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഒക്ടോബറില്‍ തുറക്കും
നാദാപുരം: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് നാദാപുരം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഒക്ടോബറില്‍ തുറന്നു പ്രവര്ത്തിപ്പിക്കാന്വികസന സമിതി യോഗം തീരുമാനിച്ചു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചത്. ഇതിനിടെ മൂന്നു സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നെങ്കിലും കെട്ടിടം പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കഴിഞ്ഞമാസം പൊതുമരാമത്തു വകുപ്പില്‍ കെട്ടിട സംബന്ധമായ രേഖകള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചതോടെയാണ് ഉദ്ഘാടന നടപടികള്‍ക്ക് വേഗത്തിലാക്കുന്നത്. ബാക്കി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള തൂണേരി കുന്നുമ്മല്‍ ബ്ലോക്കിലെ നിരവധി രോഗികകളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. അസൗകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന പഴയ കെട്ടിടത്തില്‍നിന്ന് പ്രവര്‍ത്തനം മാറ്റണമെന്ന മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സാങ്കേതികത്വത്തില്‍ കുടുങ്ങി പ്രവര്‍ത്തനം മന്ദഗതിയില്‍ ആവുകയായിരുന്നു. അതിനിടെ കട്ടപ്പുറത്തായിരുന്ന ആംബുലന്‍സും പ്രവര്‍ത്തന സജ്ജമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."