ചോര്‍ന്നൊലിച്ച് ഗവ. ഹോമിയോ ആശുപത്രി
പേരാമ്പ്ര: മഴയില്‍ ചോര്‍ന്നൊലിച്ച് ഗവ. ഹോമിയോ ആശുപത്രി. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഹോമിയോ ആശുപത്രിയാണ് മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ചോര്‍ന്നൊലിക്കുന്നത്.
ഒ.പി ടിക്കറ്റ് എടുക്കുന്നതിനും മരുന്ന് വാങ്ങാനുമായി രോഗികള്‍ നില്ക്കുന്ന ആശുപത്രി വരാന്തയുടെ ഭാഗമാണ് ചോര്‍ന്നൊലിക്കുന്നത്. ഇതുമൂലം മഴപെയ്താല്‍ ആശുപത്രിക്ക് അകത്ത് വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്.
മേല്‍ക്കൂരയുടെ ഷീറ്റ് തകര്‍ന്നതാണ് ചോര്‍ച്ചക്ക് കാരണം. രണ്ടാം നിലയുടെ നിര്‍മാണ സമയത്ത് ഘനമുള്ള വസ്തുക്കള്‍ വീണതാണ് ഒന്നാം നിലയില്‍ സ്ഥാപിച്ച ഷീറ്റ് തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പ്രശ്നം പരിഹരിച്ച് തരാമെന്ന് കരാറുകാരന് വാക്ക് പറഞ്ഞിരുന്നെങ്കിലും ഇത് പാലിച്ചില്ല.
ആശുപത്രയുടെ ചോര്‍ച്ച പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."