വഴി തടസപ്പെടുത്തിയതിന് വിദ്യാര്‍ഥിനി മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി
തൃക്കരിപ്പൂര്‍: തന്റെ വീട്ടിലേക്ക് ഉപയോഗിച്ചുവരുന്ന വഴി റിയല്‍ എസ്റ്റേറ്റ് മാഫിയ കയ്യടക്കി മതില് കെട്ടിയടച്ചതിനാല്‍ സ്കൂള്‍ വിദ്യാര്‍ഥിനി നീതിതേടി മനുഷ്യാവകാശ കമ്മിഷന് മുന്നിലെത്തി. മെട്ടമ്മല്‍ സി.എച്ച് മുഹമ്മദ് കോയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി എ.പി റുഖ്സാനയാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. മെട്ടമ്മല്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന തന്റെ വീട്ടിലേക്ക് അര നൂറ്റാണ്ടിലേറെ കാലമായി ഉപയോഗിച്ചുവരുന്ന വഴിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ മതില് കെട്ടി അടച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. വഴി അടച്ചതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 26ന് ചന്തേര പൊലിസില്‍ പരാതി നല്‍കിയെങ്കിലും പ്രാഥമിക അന്വേഷണം നചത്താന് പോലും പൊലിസ് തയാറായില്ലെന്ന് പരാതിയിലുണ്ട്. ഇതു സംബന്ധിച്ച് റുഖ്സാന ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."