അനാവശ്യ കട പരിശോധനകള്‍ നിര്‍ത്തണം: കെ.എച്ച്.ആര്‍.എ
കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യ വകുപ്പും നഗരസഭയുംയും നടത്തുന്ന അനാവശ്യ കട പരിശോധന നിര്‍ത്തിവെക്കണമെന്ന് കെ.എച്ച്.ആര്‍.എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കട പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രൂര നടപടികള്‍ അവസാനിപ്പിക്കണം. കട ഉടമയെ പീഡിപ്പിക്കുകയും 20 വര്‍ഷത്തോളമായി കച്ചവടം ചെയ്ത് നേടിയെടുത്ത കടയുടെ സല്‍പ്പേര് നശിപ്പിക്കുന്ന തരത്തിലുള്ള പ്രവണതയും അവസാനിപ്പിക്കണം.
പരിശോധനയുടെ പേരില്‍ കട തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് കടയില്‍ കയറി പിടിച്ചെടുക്കാന്‍ ഒന്നുമില്ലെന്നു കാണുമ്പോള്‍ വേസ്റ്റിലുള്ള രണ്ട് ചപ്പാത്തി, മൂന്ന് പൊറോട്ട, ഒരു കപ്പ് ചോറ്, ഒരു കപ്പ് സാമ്പാര്‍ എന്നിവ കടയിലെ പാത്രങ്ങളടക്കം കൊണ്ടുപോയി ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുക്കുക മാത്രമാണ് ലക്ഷ്യം. മേലുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്നില്‍ അവരുടെ ജോലി നിര്‍വക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് ഉദ്യോഗസ്ഥര്‍. കട പരിശോധനയ്ക്ക് സംഘടന എതിരല്ല. ദിവസവും അവര്‍ വന്ന് കടപരിശോധിച്ചതിന് ശേഷം കടതുറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ന്യൂനതകള്‍ കണ്ടെത്തുന്ന കടകള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിലും എതിരല്ല.
പക്ഷേ ഇപ്പോള്‍ നടക്കുന്ന പരിശോധനകളുടെ ലക്ഷ്യം അതല്ല. ഈ ചെറിയ ന്യൂനതകള്‍ വലിയ രീതിയില്‍ പരസ്യപ്പെടുത്തി തങ്ങളുടെ കുടുംബത്തിനെയും കുട്ടികളെയും അടക്കം സമൂഹ മധ്യത്തില്‍ അപഹാസ്യപ്പെടുത്തുന്ന ഈ പ്രവണത അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും മേലുദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കുവാനും മാനഷ്ടത്തിന്‌കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് പാണിയത്ത് അബ്ദുറഹിമാന്‍, സംസ്ഥാന സെക്രട്ടറി പി.ആര്‍ ഉണ്ണിക്യഷ്ണന്‍, ജില്ലാ സെക്രട്ടറി പി അബ്ദുള്‍ ഗഫൂര്‍, ഉമ്മര്‍ കല്‍പ്പറ്റ, നിയാസ് കല്‍പ്പറ്റ, അരവിന്ദന്‍ ബത്തേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."