HOME
DETAILS
MAL
യു.എസില്‍ ഇന്ത്യന്‍ റസ്റ്ററന്റ് തല്ലിത്തകര്‍ത്തു; പിന്നില്‍ തീവ്ര ദേശീയവാദികളെന്നു സംശയം
backup
June 25 2020 | 04:06 AM
സാന്റ് ഫെ സിറ്റി: അമേരിക്കയിലെ ഇന്ത്യന്‍ റസ്റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷസന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് ഒരു സിഖുകാരന്റെ ഉടമസ്ഥതയിലുള്ള ന്യൂ മെക്സിക്കോയിലെ സാന്റ് ഫെ സിറ്റിയിലെ റസ്റ്ററന്റ് തകര്‍ത്തത്. ലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പൊലിസ് കേസെടുത്തു.
റസ്റ്ററന്റില്‍ അതിക്രമിച്ചു കടന്ന് വിദ്വേഷസന്ദേശങ്ങള്‍ ചുവരുകളില്‍ എഴുതിവെച്ച ശേഷമാണ് അക്രമം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് പവര്‍, ട്രംപ് 2020, ഗോ ഹോം എന്നിങ്ങനെയായിരുന്നു ചുവരുകളില്‍ എഴുതിവെച്ചതെന്ന് ഉടമ ബല്‍ജിത് സിങ് പറഞ്ഞു. ചില വാക്യങ്ങളില്‍ അക്രമഭീഷണികളും വംശീയ അധിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രതിഷേധം ആരംഭിച്ചതോടെ പ്രദേശത്ത് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."