HOME
DETAILS
MAL
യു.എസ് ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ചാല്‍ നോക്കിനില്‍ക്കില്ലെന്ന് ചൈന
backup
June 25 2020 | 04:06 AM
ബെയ്ജിങ്: ഏഷ്യ-പെസഫിക് മേഖലയില്‍ ദീര്‍ഘദൂര മിസൈല്‍ വിന്യസിക്കാനുള്ള യു.എസ് നീക്കത്തിനെതിരേ ശക്തമായ മുന്നറിയിപ്പുമായി ചൈന. യു.എസ് ഇതുമായി മുന്നോട്ടുപോയാല്‍ ചൈന നോക്കിനില്‍ക്കില്ലെന്ന് സൈനിക വക്താവ് വു ഖിയാന്‍ മുന്നറിയിപ്പു നല്‍കി.
ജപ്പാനിലെ യു.എസ് സൈനിക ക്യാംപില്‍ 3000-5,500 ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിന്യസിക്കാനുള്ള നീക്കത്തെ കുറിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യു.എസ് ഈ നീക്കവുമായി മുന്നോട്ടുപോയാല്‍ ചൈനയുടെ വാതില്‍പടിയില്‍ നടത്തുന്ന പ്രകോപനമായിരിക്കുമത്. ചൈന അനിവാര്യ നടപടിക്ക് നിര്‍ബന്ധിതമാകും. ജപ്പാന്‍ യു.എസിന് മിസൈല്‍ വിന്യസിക്കാന്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."