അതിര്‍ത്തി സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇന്ത്യക്കെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇന്ത്യക്കെന്ന് ചൈന. ഗാല്‍വാന്‍ താഴ്വരയുടെ അധികാരം ചൈനയ്ക്കാണെന്ന് ആവര്‍ത്തിച്ച സൈനിക വക്താവ് വു ഖിയാന് വര്‍ഷങ്ങളായി ഇവിടെ ചൈനീസ് അതിര്‍ത്തി സൈനികര്‍ റോന്തുചുറ്റുന്നുണ്ടെന്നും വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ ചൈനയുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇന്ത്യന്‍ സൈനികര്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മെയ് ആറിന് ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ ഭാഗത്തേക്ക് അതിക്രമിച്ചു കടന്ന് ബാര്ക്കേഡുകള് നിര്‍മിച്ചു. ചൈനീസ് സൈനികരുടെ പട്രോളിങ് തടസപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ പ്രതികരിക്കാന്‍ ചൈനീസ് സൈനികര്‍ നിര്‍ബന്ധിതരായി. കമാന്‍ഡര്‍തല ചര്‍ച്ചയിലെ തീരുമാനം മാനിക്കാതെ വീണ്ടും ജൂണ്‍ 15ന് ഇന്ത്യന്‍ സൈനികര്‍ യഥാര്‍ഥ നിയന്ത്രണരേഖ കടന്ന് ചൈനീസ് ഓഫിസര്‍മാരെയും പട്ടാളക്കാരെയും ആക്രമിച്ചതാണ് സംഘര്‍ഷത്തിലേക്കും ആള്‍നാശത്തിനും ഇടവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."