45000 ചതുരശ്ര അടിയില്‍ ഏറ്റവും വലിയ ഓപ്പറേഷന്‍ തീയേറ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സജ്ജമാകുന്നു
അങ്കമാലി: അത്യാധുനിക സംവിധാനങ്ങളും ,സൗകര്യങ്ങളും ഒരുക്കി 45000 ചതുരശ്ര അടിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഓപ്പറേഷന്‍ തീയേറ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാകുന്നു. തിയേറ്ററിന്റെ ഉദ്ഘാടനം മെയ്-ജൂണ്‍ മാസത്തില്‍ നടത്തുമെന്നും ഡയറക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബഹുജന പങ്കാളിത്തത്തോടെ നൂറ് സൗജന്യ ശസ്ത്രക്രിയ നടത്താനും പദ്ധതിയുണ്ട്.ഹാര്‍ട്ട് കെയര്‍ സെന്റര്‍ എട്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ പതിനായിരത്തിലധികം ആന്‍ജിയോഗ്രാമുകളും , നാലായിരം ആന്‍ജിയോപ്ലാസ്റ്റികളും,ആയിരത്തിലധികം ഹൃദയ ശസ്ത്രക്രിയകളും വിജയകരമായി നടത്തി.ഇതിന്റെ ഭാഗമായാണ് സൗജന്യ ശസ്ത്രക്രിയ ചെയ്യുന്നത്. ഇതോടനുബ ന്ധിച്ച് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്കും ആരംഭിക്കുന്നു. ഈ ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് ആശുപത്രി നഴ്‌സിംഗ് ആഡിറ്റോറിയത്തില്‍ ജലസേചന മന്ത്രി അഡ്വ.മാത്യു ടി .തോമസ് നിര്‍വഹിക്കും.
ആശുപത്രി ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷനാവും.ആയിരം ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോക്ടര്‍ ഏ.കെ.റഫീക്കിനെ ചടങ്ങില്‍ ആദരിക്കും.റോ ജി.എം.ജോണ്‍ എം.എല്‍.എ,എം.എ.ഗ്രേസി ടീച്ചര്‍ ചെയര്‍പേഴ്‌സണ്‍ അങ്കമാലി നഗരസഭ, പി.ടി.പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ,അഡ്വ.ജോസ് തെറ്റയില്‍ മുന്‍ മന്ത്രി , മുന്‍ നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, വാര്‍ഡ് കൗണ്‍സിലര്‍ ബിജി റെജി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേരും. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ ,മെഡിക്കല്‍ സൂപ്രണ്ട് ഡോ: സ്റ്റിജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."