കൊവിഡ്: ഉറവിടം കണ്ടെത്താന്‍ കഴിയാത്ത ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടു വരുന്നത്.
കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ രാവിലെ വ്യക്തമാക്കിയിരുന്നു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡി.ജി.പി വ്യക്തമാക്കി. പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."