HOME
DETAILS

താജ് മഹല്‍ കാണാന്‍ വിദേശികള്‍ക്ക് കൂടുതല്‍ ഫീസുണ്ട്, ദേശീയ ഉദ്യാനങ്ങള്‍ കാണാന്‍ അമേരിക്കയും സമാന രീതി അവലംബിക്കണം- നിര്‍ദ്ദേശവുമായി സെനറ്റര്‍

  
backup
June 25 2020 | 08:06 AM

world-us-senator-on-hiking-national-parks-fee-for-foreigners

വാഷിങ്ടണ്‍: അമേരിക്കയിലെ ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികളില്‍ നിന്നും കൂടുതല്‍ ഫീസ് ഈടാക്കണമെന്ന് യു.എസ് സെനറ്റര്‍. ഇന്ത്യയിലെ താജ്മഹലില്‍ വിദേശികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാറുണ്ട്. 16 മുതല്‍ 25 വരെ ഡോളര്‍ ഈടാക്കണമെന്നാണ് മൈക്ക് എന്‍സിയുടെ ആവശ്യം.

താജ്മഹല്‍ കാണാന്‍ വരുന്ന വിദേശികളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ഫീസായി വാങ്ങുന്നുണ്ടെന്നാണ് മൈക്ക് പറയുന്നത്. വിദേശികളില്‍ നിന്നും 18 യു.എസ് ഡോളറാണ് അവര്‍ ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ വെറും 56 സെന്റ്‌സ് (36 രൂപ) നല്‍കിയാല്‍ മതി. സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ എത്തുന്ന വിദേശികളില്‍ നിന്നും 25 യു.എസ് ഡോളറാണ് ഈടാക്കുന്നത്. ആഫ്രിക്കന്‍ പൗരന്മാര്‍ നല്‍കേണ്ടത് വെറും 6.25 യു.എസ് ഡോളര്‍ മാത്രമാണെന്നും മൈക്ക് എന്‍സി പറഞ്ഞു.

ഗ്രേറ്റ് അമേരിക്കന്‍ ഔട്ട് ഡോര്‍സ് ആക്റ്റില്‍ ഭേദഗതി വരുത്തണം. അമേരിക്കയിലെ സ്മാരകങ്ങളും ദേശീയ ഉദ്യാനങ്ങളും പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനും ആവശ്യമായ തുക കണ്ടെത്താന്‍ ഇത്തരം നടപടികള്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ദേശീയോദ്യാനങ്ങളുടെ നവീകരണത്തിനായി 12 ബില്യണ്‍ യു.എസ് ഡോളര്‍ ആവശ്യമായി വരുമെന്നാണ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദേശീയോദ്യാനങ്ങള്‍ക്കായി മാറ്റിവെച്ചത്. 4.1 ബില്യണാണ്. വിദേശ സന്ദര്‍ശകരില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കുന്നതോടെ കൂടുതല്‍ തുക കണ്ടെത്താനാകുമെന്നാണ് സെനറ്ററുടെ നിര്‍ദേശം.

യു.എസ് ട്രാവല്‍ അസോസിയേഷന്റെ കണക്കുപ്രകാരം വിദേശ സഞ്ചാരികളില്‍ 40 ശതമാനം പേരും ദേശീയ ഉദ്യോനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അതായത് 14 മില്യണ്‍ ആളുകളെങ്കിലും വരുന്നു. നമ്മുടെ ദേശീയോദ്യാനങ്ങള്‍ക്ക് അത്രയേറെ മൂല്യമുണ്ടെന്നും സെനറ്റര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago