മലിന ജലം റോഡിലേക്കൊഴുകുന്നു; രോഗ ഭീതിയില്‍ ജനങ്ങള്‍
പടിഞ്ഞാറങ്ങാടി : തൃത്താല പഞ്ചായത്തിലെ തൃത്താല ടൗണില്‍ വ്യാപാരികള്‍ക്കും, വഴി യാത്രക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും ഭീഷണിയായി പഞ്ചായത്ത് അഴുക്ക് ചാലില്‍ നിന്നും മലിന ജലം റോഡിലേക്കൊഴുക്കുന്നു. പുറത്തേക്കൊഴുകുന്ന മലിന ജലത്തിന്നു വലിയ ദുര്‍ഗന്ധം അനുഭവപ്പെടുന്നുമുണ്ട്. ഇതുകാരണം ഇവിടത്തില്‍ കൊതുകുകളും, മറ്റു പ്രാണികളും പെരുകിയിരിക്കുകയാണ്.
ജലം ഒഴുകുന്നത് റോഡിലേക്കായത് കൊണ്ട് വാഹനങ്ങള്‍ മറ്റു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ വഴി യാത്രക്കാരുടേയും, മറ്റും ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് മാറാ രോഗങ്ങള്‍ പിടിപെടുമോ എന്ന ഭീതിയാണുണ്ടാക്കുന്നത്. കടകളുടെ മുന്‍ വശത്തായത് വ്യാപാരികള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്.
പഞ്ചായത്ത് അധികൃതരോട് വ്യാപാരികളും, മറ്റു പല സംഘടനകളും നിരന്തരം പരാതിപ്പെട്ടിട്ടും ഒരു പരിഹാരത്തിനും മുതിരുന്നില്ല എന്ന കടുത്ത ആക്ഷേപമാണ് പരക്കെയുള്ളത്. ശക്തമായ മഴയില്‍ ചപ്പു ചവറുകള്‍ വന്ന് അഴുക്കുചാല്‍ അടഞ്ഞതാണ് മലിനജലം പുറം തള്ളാനുണ്ടായ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."