രമ്യ ഹരിദാസ്് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാലക്കാട്്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള നാലാം ദിനം ജില്ലയില്‍ ലഭിച്ചത് ഒരു നാമനിര്‍ദ്ദേശ പത്രിക. ആലത്തൂര്‍ ലോകസഭാമണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.എം.രമ്യയാണ് ഇന്നലെ രാവിലെ 11.48 ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. നാല് സെറ്റുകളിലായി വി.എസ് വിജയരാഘവന്‍, ഹംസ, ചന്ദ്രന്‍, വി.സി കബീര്‍ മാസ്റ്റര്‍ എന്നിവര്‍ പിന്താങ്ങി.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ രമ്യ 2002ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. 2005ല്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സും 2007ല്‍ പ്രീ-പ്രൈമറി ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യൂക്കേഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കാനറാ ബാങ്ക് സേവിങ്‌സ് അക്കൗണ്ടില്‍ 10816 രൂപ, സൗത്ത് ഇന്ത്യന്‍ ബാങ്ക് സേവിങ് അക്കൗണ്ടില്‍ 2000 രൂപ, 10,000 വില മതിക്കുന്ന നാല് ഗ്രാം സ്വര്‍ണ്ണം എന്നിവയാണ് പി.എം രമ്യയുടെ പേരിലുളളത്്. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ല. മൊത്തം 22816 രൂപയുടെ സ്വത്തു വിവരമാണ് നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പി.എം രമ്യയുടെ പിതാവിന് പിന്തുടര്‍ച്ചയായി കിട്ടിയ ആസ്തിയുടെ മതിപ്പുവില 10 ലക്ഷമെന്നും മാതാവിന്റെ കൈയില്‍ 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണവും സഹോദരന്റെ കൈയില്‍ 90000 രൂപ വിലമതിക്കുന്ന 48 ഗ്രാം സ്വര്‍ണവുമുണ്ട്. രമ്യയുടെ വാര്‍ഷികവരുമാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 175200 രൂപയെന്നും മാതാവിന്റെ വാര്‍ഷിക വരുമാനം (എല്‍.ഐ.സി ഏജന്‍സി) 12,000 രൂപയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."