അക്ഷരശ്രീ പദ്ധതിക്ക് 30.34 കോടി: കൊണ്ടോട്ടി മണ്ഡലത്തില്‍ സ്കൂളുകള്‍ക്ക് ഇനി ഒരേ നിറം
കൊണ്ടോട്ടി: മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് മുഴുവന്‍ ഒരേ നിറവും ഭാവവും പകര്‍ന്ന് അക്ഷരശ്രീ പദ്ധതി. സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യഭ്യാസ ശാക്തീകരണ യജ്ഞത്തിന് ഊര്‍ജം പകരാനുപകരിക്കുന്ന തരത്തിലാണ് അക്ഷരശ്രീപദ്ധതി നടപ്പിലാക്കുന്നതെന്ന് സ്ഥലം എം.എല്‍.എ ടി.വി.ഇബ്രാഹീം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കുറവുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണം, യാത്ര സൗകര്യത്തിന് വേണ്ടിയുളള സ്കൂള്‍ ബസുകള്‍, സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍, സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ കിഡ്സ് പാര്‍ക്ക്, സ്കൂളുകള്‍ക്ക് ഒരേ നിറത്തിലുളള പെയിന്റിംഗ്, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് അക്ഷരശ്രീ നടപ്പിലാക്കുന്നത്.
എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലും ഉള്‍പ്പെടുത്തി 30.34 കോടിയാണ് അക്ഷരശ്രീ നടപ്പിലാക്കാനായി നീക്കിവെച്ചിരിക്കുന്നത്. 15 സ്കൂളുകള്‍ക്ക് അക്ഷരശ്രീ വഴി ബസ്സുകള്‍ നല്കി. സ്കൂള്‍ ക്ലാസ്മുറികള് ഹൈടെക്ക് ആക്കുന്ന പ്രവൃത്തികളും നടന്നുവരികയാണ്. പഠനത്തോടൊപ്പം ആട്ടവും പാട്ടും എന്ന ആശയത്തോടെ മണ്ഡലതലത്തിലെ എട്ട് പ്രൈമറി സ്കൂളുകളിലാണ് കിഡ്സ് പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. 46.50 ലക്ഷം മുടക്കിയാണ് കിഡസ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പൂന്തോട്ടത്തോട്ടം, ഊഞ്ഞാല് തുടങ്ങിയവ കിഡ്സ് പാര്‍ക്കിലുണ്ട്. ചിറയില്‍ ജി.എം.യു.പി സകൂള്‍, ജി.എം.യു.പി സ്കൂള്‍ മേലങ്ങാടി, ബഡ്സ് സ്കൂള്‍ ചെറുകാവ്, ജി.എം.എല്‍.പി സ്കുള് തടത്തില്‍പറമ്പ്, ജി.എം.എല്‍.പി സ്കൂള്‍ പരതക്കാട്, ജി.എം.എല്‍.പി സ്ൂള് പൊന്നാട്, ജി.എം.എല്‍.പി സ്കൂള്‍ കാരാട്, ജി.എം.എല്‍.പി സ്കൂള്‍ മപ്രം എന്നിവടങ്ങളിലാണ് കിഡ്സ് പാര്‍ക്ക് തുടങ്ങുന്നത്.
പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടോട്ടി മണ്ഡലം വലിയമുന്നേറ്റമാണ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."