സ്‌കൂളിലെ അന്യായപിരിവ് സമരം ചെയ്ത കെ. എസ്.യുക്കാരെ കോണ്‍ഗ്രസ് നേതൃത്വം പിന്‍തിരിപ്പിച്ചു
തലശ്ശേരി: അനധികൃതമായി പി.ടി.എ ഫï് പിരിക്കുന്നതിനെതിരെ സ്‌കൂളില്‍ ഉപരോധ സമരത്തിനെത്തിയ കെ.എസ്.യു പ്രവത്തകരെയും നേതാക്കളെയും കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിപ്പിച്ചു.
തിരുവങ്ങാട് ഗവ. ഗോള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈവര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പി.ടി.എ ഫï് എന്ന നിലയില്‍ 600 രൂപ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളില്‍ ചിലര്‍ കെ.എസ്.യു നേതൃത്വത്തിനു നല്‍കിയ പരാതിയെ തുടര്‍ന്നാണു നേതാക്കള്‍ സമരവുമായി സ്‌കൂളിലെത്തിയത്. ഈവിഷയം സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നതിനിടയിലാന്നു പ്രിന്‍സിപ്പല്‍ ഡി.സി.സി സെക്രട്ടറി സി.ടി സജിത്തിനെയും കോടിയേരി ബ്ലോക്ക് പ്രസിഡന്റ് വി.സി പ്രസാദിനെയും വിവരമറിയിച്ചതിനെ തുടര്‍ന്നു നേതാക്കള്‍ തന്നെയാണു ഫോണില്‍ വിളിച്ച് സമരത്തില്‍ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ടതെന്നു കെ.എസ്.യു ജില്ലാസെക്രട്ടറി രാഹുല്‍ പറഞ്ഞു.
എന്നാല്‍ പിന്തിരിയില്ലെന്നും നേതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നേരിട്ടെത്തി ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ പിന്‍മാറിയില്ല. സംഭവം വിവാദമായതോടെ ഇനി 600 രൂപ വാങ്ങില്ലെന്നും വാങ്ങിയ തുക തിരിച്ചു നല്‍കാമെന്നുമുള്ള ഉറപ്പിലാണു കെ.എസ്.യു പ്രവര്‍ത്തകര്‍ മടങ്ങിയത്.
അനധികൃത പിരിവിനു കൂട്ടുനില്‍ക്കുകയും സമരം ചെയ്യാന്‍ എത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത നേതാക്കള്‍ക്കെതിരെ ഡി.സി.സിക്കു പരാതി നല്‍കുമെന്നു കെ.എസ്.യു നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."