ഹാര്‍ദ്ദിക്ക് പട്ടേലിന് തിരിച്ചടി; ഹരജി സുപ്രിം കോടതിയും തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
അഹമ്മദാബാദ്: പാട്ടിദാര്‍ അനാമത്ത് ആന്ദോളന് അധ്യക്ഷന്‍ ഹര്‍ദിക്ക് പട്ടേലിന് സുപ്രിം കോടതിയില്‍ തിരിച്ചടി. പട്ടല് സംവരണ സമരവുമായി ബന്ധപ്പെട്ട ഹാര്‍ദ്ദിക് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ഇതോടെ ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള ഹാര്‍ദ്ദിക്കിന്റെ സാധ്യത ഇല്ലാതായി.
ഹരജിയിന്മേല് അടിയന്തരമായി വാദം കേള്‍ക്കണമെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്റെ ആവശ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജമ്നാഗറില് മത്സരിക്കാനായിരുന്നു ഹാര്‍ദ്ദിക്കിന്റെ തീരുമാനം. മാര്‍ച്ച് 12നാണ് ഹാര്‍ദ്ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2015ലായിരുന്നു പട്ടേല്‍ സംവരണ സമരം. ഇതുമായി ബന്ധപ്പെട്ട ഗുജറാത്തിലെ മെഹ്സാന കോടതി ഹാര്‍ദ്ദിക്കിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. കഴിഞ്ഞയാഴ്ച ശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഹാര്‍ദ്ദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കടോതി ഇത് നിരസിച്ചു. തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."