മോഷണം തടയാന്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി പൊലിസ്
തൊടുപുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്ന മോഷണങ്ങള്‍ തടയാന്‍ 12 ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി പൊലിസ്. ഉറങ്ങുന്നതിന് മുമ്പ് വാതിലുകളും ജനാലകളും കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, വീടിന് പുറത്ത് കാര്‍ഷികോപകരണളോ ആയുധങ്ങളോ സൂക്ഷിക്കാതിരിക്കുക, വീടിന് പുറത്തെ വിളക്കുകള്‍ തെളിച്ചിടുക, വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുക, ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍വാസികളെയും പൊലിസ് സ്‌റ്റേഷനിലും വിവരം അറിയിക്കുക, രാത്രിയില്‍ പുറത്തെ വിളക്ക് തെളിയിക്കാന്‍ വിശ്വസ്തരെ ഏല്‍പിക്കുക, വീട്ടിലില്ലാത്ത ദിവസം പാല്‍, പത്രം എന്നിവ വേണ്ടെന്ന് അറിയിക്കുക, നിത്യോപയോഗത്തിന് ഒഴികെയുള്ള സ്വര്‍ണം ലോക്കറിലേക്ക് മാറ്റുക, മുന്‍പരിചയമോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്തവരെ വീട്ടുജോലിക്ക് നിയോഗിക്കാതിരിക്കുക, കച്ചവടത്തിനായി എത്തുനവരോട് വീട്ടുകാര്യങ്ങള്‍ പറയാതിരിക്കുക, ആഭരണം തിളക്കം വയ്പിക്കലിനും മറ്റും എത്തുന്നവരെ ഒഴിവാക്കുക, അത്തരക്കാര്‍ വന്നാല്‍ പൊലിസ് സ്‌റ്റേഷനില്‍ അറിയിക്കുക, (മയക്കുമരുന്ന് സ്‌പ്രേചെയ്ത് ബോധം കെടുത്തി കവര്‍ച്ച നടത്തുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്). ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിജനമായ വഴികളിലൂടെ യാത്രചെയ്യാതിരിക്കുക, ബസ് യാത്രയ്ക്കിടെ ആഭരണങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടാവുക, വീട്ടില്‍ കവര്‍ച്ചാശ്രമം ഉണ്ടായാല്‍ അയല്‍വാസികളെയും പൊലിസിനെയും അറിയിക്കുക എന്നീ നിര്‍ദേശങ്ങളാണ് ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിന് തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ജി ശ്രീമോന്‍ നല്‍കിയത്.
തൊടുപുഴ, കരിങ്കുന്നം പൊലിസ് സ്‌റ്റേഷനുകളില്‍ പൊതുജനങ്ങളെ സഹായിക്കാന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെയും നിയോഗിച്ചു.
പൊതുജനങ്ങള്‍ക്ക് പരാതി എഴുതിക്കൊടുക്കുന്നതടക്കമുള്ള സേവനങ്ങള്‍ ഇവര്‍ നല്‍കുമെന്ന് തൊടുപുഴ സി ഐ എന്‍ ജി ശ്രീമോന്‍ അറിയിച്ചു.
തൊടുപുഴ സ്‌റ്റേഷനില്‍ എഎസ്‌ഐ എം ഷാജി (ഫോണ്‍: 94979617569), കരിങ്കുന്നത്ത് എഎസ്‌ഐ കെ എസ് ഷാജി (ഫോണ്‍: 9497911914) എന്നിവരാണ് പിആര്‍ഒമാര്‍. വനിതാ പൊലീസുകാരെയാണ് അസിസ്റ്റന്റ് പിആര്‍ഒ മാരായി നിയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."