ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 28നു കൊടിയേറും. മെയ് 14ന് സമാപിക്കും. ഗീവര്‍ഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനമായ നാളെ രാവിലെ ആറിനും 8.45നും കുര്‍ബാന. 28ന് 10.30ന് ഫാ. തോമസ് രാജു നയിക്കുന്ന ധ്യാനം. രണ്ടിനു കൊടിമര ഘോഷയാത്ര, അഞ്ചിനു കൊടിയേറ്റിന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് കാര്‍മികത്വം വഹിക്കും. 29ന് ഒമ്പതിന് ടിറ്റോ പി. തോമസ് മെമ്മോറിയല്‍ അഖില കേരള ചിത്രരചനാ മത്സരം- നിറച്ചാര്‍ത്ത് ഫാ. ജോര്‍ജ് തോമസ് പോത്താനിക്കല്‍ ഉദ്ഘാടനം ചെയ്യും.
30ന് 8.30ന് കുര്‍ബാന. 11നു പൊതുസമ്മേളനത്തില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്, ജോര്‍ജിയന്‍ ചാരിറ്റി അവാര്‍ഡ് എന്നിവയുടെ സമര്‍പ്പണവും സഭാസ്ഥാനികളെ ആദരിക്കലും. മെയ് ഒന്നിന് 7.30നു കുര്‍ബാന, ഒമ്പതിനു വെച്ചൂട്ടിനുള്ള മാങ്ങ അരിയല്‍ കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന ഉദ്ഘാടനം ചെയ്യും. 6.30നു വചനപ്രഘോഷണം മത്തായി ഇടയനാല്‍ കോറെപ്പിസ്‌കോപ്പ. രണ്ടിന് 10നു മര്‍ത്തമറിയം സമാജം ഭദ്രാസന സമ്മേളനം. രണ്ടിന് ക്വിസ് മത്സരം, 6.30ന് ഫാ. ടൈറ്റസ് ജോണിന്റെ വചനപ്രഘോഷണം, മൂന്നിന് 10ന് അഖില മലങ്കര സംഗീത മത്സരം, 6.30ന് വചനപ്രഘോഷണം ജോസഫ് സാമുവല്‍ കോര്‍എപ്പിസ്‌കോപ്പ, നാലിന് 10.30ന് അഖില മലങ്കര പ്രസംഗമത്സരം, 6.30നു വചന പ്രഘോഷണം-ഫാ. ഫിലിപ് ജി. വര്‍ഗീസ്. അഞ്ചിന് 10ന് ധ്യാനം. ഫാ. ബിജു ആന്‍ഡ്രൂസ്. ആറിന് വൈകുന്നേരം 6.45നു പ്രദക്ഷിണം. ഏഴിന് 7.15ന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും.
രണ്ടിന് വിറകിടീല്‍ ഘോഷയാത്ര, നാലിന് വിറകിടീല്‍, 4.30ന് പന്തിരുനാഴി പുറത്തെടുക്കല്‍, 7.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദാ അനുസ്മരണപ്രഭാഷണം-ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്. എട്ടിന് പ്രദക്ഷിണം, 10.30ന് അഖണ്ഡപ്രാര്‍ഥന. എട്ടിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍, 5.30നു കുര്‍ബാന, ഒമ്പതിന് ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11.30ന് വെച്ചൂട്ട്, നാലിന് നേര്‍ച്ചവിളമ്പ്. 12ന് 7.30ന് കുര്‍ബാന, 10.30ന് ധ്യാനം. ഫാ. സഖറിയ തോമസ് നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."