പി.എസ്.സി 32 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 32 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗത്തില്‍ തീരുമാനം.
ജനറല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ ഒന്‍പത് തസ്തികകളിലേക്കും സ്പെഷല്‍ റിക്രൂട്ട്മെന്റില്‍ രണ്ടു തസ്തികകളിലേക്കും ഉള്‍പ്പെടെയാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പള്‍മണറി മെഡിസിന്, തിയറ്റര്‍ ടെക്നിഷ്യന്‍, ഡെന്റല്‍ മെക്കാനിക്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ലക്ചറര്‍ ഇന്‍ മൈക്രോബയോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് (പോളിടെക്നിക്കുകള്), ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സില്‍ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍ സ്റ്റെനോഗ്രാഫര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്ങില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട്, ഓവര്‍സീയര്‍ ഗ്രേഡ് രണ്ട് (മെക്കാനിക്കല്‍) എന്നീ ജനറല്‍ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.
സ്പെഷല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്കും വിജ്ഞാപനം പുറത്തിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."