കുപ്രസിദ്ധ ഗുണ്ട ആഷ്‌ലി സോമനും കൂട്ടാളികളും പിടിയില്‍ പിടിയിലായത് വീട് അടിച്ചു തകര്‍ത്ത കേസില്‍
കോട്ടയം: കുപ്രസിദ്ധ ഗുണ്ട ആഷ്‌ലി സോമനും (38) കൂട്ടാളികളും അറസ്റ്റില്‍.
പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാറിന്റെ സഹോദരന്‍ സുരേഷ് കുമാറിന്റേതടക്കം അടക്കം അഞ്ചു വീടുകള്‍ അടിച്ചു തകര്‍ത്ത കേസിലാണ് ഇവര്‍ പിടിയിലായത്. പൊലിസിന്റെ കണ്ണുവെട്ടിച്ച് നാടുവിട്ട പ്രതികളെ തേനിയില്‍ നിന്നാണ് ഇന്നലെ രാവിലെ പിടികൂടിയത്. ചിറക്കുഴി കരോട്ട് വിജയന്‍, ചെറുപറമ്പില്‍ സജീഷ്, പണയില്‍ ജിഷ്ണു എന്നിവരാണ് പിടിയിലായ മറ്റുപ്രതികള്‍. കേസില്‍ ഇവരുടെ കൂട്ടാളി വിജനെക്കൂടി പിടിക്കാനുണ്ട്.
കൊലപാതക കേസിലടക്കം പ്രതിയായ ആഷ്‌ലി കഞ്ചാവ് മാഫിയയുടെ പ്രധാന ഏജന്റ് കൂടിയാണെന്നു പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണു സുരേഷ് കുമാറിന്റെ വീടിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം ഉണ്ടായത്. സുരേഷ് കുമാറിന്റെ വീട് തകര്‍ത്ത ശേഷം വാടകയ്‌ക്കെടുത്ത ഡസ്റ്റര്‍ കാറില്‍ തേനിയിലേക്ക് രക്ഷപ്പെട്ട ഇവരെ സംഘത്തെ ജില്ലാ പൊലിസ് മേധാവി എന്‍ രാമചന്ദ്രന്റെ പ്രത്യേക ടീമാണ് ഇന്നലെ രാവിലെ പിടികൂടിയത്. ആഷ്‌ലിയുടെ കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് പരാതി നല്‍കുകയും ഒപ്പു ശേഖരണം നടത്തുകയും ചെയ്തതിന്റെ വിരോധത്തിലാണു സുരേഷിന്റെ വീട് അടിച്ചു തകര്‍ത്തത്.
സംഭവ ശേഷം തേനിവഴി കൊടയ്ക്കനാലേക്ക് പുറപ്പെട്ട സംഘം ചെക്ക് പോസ്റ്റില്‍ പൊലിസിനെ കണ്ടു തിരികെ മടങ്ങി.
വാഹനമ്പരും മറ്റും ട്രേസ് ചയ്ത അന്വേഷണ സംഘവും ഇവരുടെ പിന്നാലെയുണ്ടായിരുന്നു. തേനിക്കും കമ്പത്തിനുമിടയിലുള്ള ഉത്തമപാളയത്ത് വഴിയരികില്‍ വണ്ടി പാര്‍ക്കു ചെയ്ത ശേഷം സമീപത്തെ അരുവിയില്‍ കുളിക്കുന്നതിനിടെ തേനി പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ പിടികൂടിയ പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി.
ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ ചാര്‍ജ് വഹിക്കുന്ന ഷാജിമോന്‍ജോസഫ്, എസ്.ഐ പി.വി വര്‍ഗീസ്, സ്‌പെഷല്‍ ടീം അംഗങ്ങളായ ശ്യാം എസ്.നായര്‍, ഷെബ്ജി മോന്‍, കെ.ആര്‍.ബൈജു, ചിങ്ങവനം എ.എസ്.ഐ പ്രദീപ് ലാല്‍, പ്രതീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."