ബാബരി കേസ് വിധി നീതിയുടെ വിജയം: ജമാഅത്ത് ഫെഡറേഷന്
കൊല്ലം: ബാബരികേസിലെ പ്രതികളെ വിചാരണ ചെയ്യണമെന്നുള്ള സുപ്രിംകോടതി വിധി നീതിയുടെ വിജയമാണെന്ന് ജമാഅത്ത് ഫെഡറേഷന് നേതൃയോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ദേശീയ പാരമ്പര്യത്തെയും മതേതര ജനാധിപത്യ മൂല്യങ്ങളെയും മാനഭംഗപ്പെടുത്തിയ അതിക്രൂരമായ ബാബരി മസ്ജിദ് ധ്വംസനം ലോകം മുഴുവന്‍ ഇന്ത്യയ്ക്ക് അപമാനമുണ്ടാക്കിയ ഹീനകൃത്യമാണ്. മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളും നിലംപതിച്ചപ്പോള്‍ അവിടെ ആഹ്ലാദനൃത്തം ചെയ്ത ഉമാഭാരതി ഉടന്‍ രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളാമുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന് മൗലവി,കെ.പി മുഹമ്മദ്, എം.എ സമദ്, തേവലക്കര അബ്ദുല്‍ അസീസ്, കരമന മാഹീന്, ആസാദ് റഹീം, അബ്ദുല്‍ അസീസ്, എ ഷാനവാസ്ഖാന്, കണ്ണനല്ലൂര്‍ നിസാം, കുഴിവേലില്‍ നാസര്‍, കടയ്ക്കല്‍ ജുനൈദ്, പുലിപ്പാറ എസ് അബ്ദുല്‍ ഹകീം മൗലവി, പുനലൂര്‍ സലീം, മേക്കോണ്‍ അബ്ദുല്‍അസീസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."