സഹകരണ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല
കൊച്ചി: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
സഹകരണ ഓര്‍ഡിനന്‍സിനെതിരേ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണനടക്കമുള്ളവര്‍ നല്കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണ സമിതികള്‍ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ചുമതലയേറ്റ സാഹചര്യത്തില്‍ പൂര്‍വ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടവരുത്തുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഓര്‍ഡിനന്‍സ് നിലവില്‍ വന്ന ഏപ്രില്‍ പത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിന്മേല് വിശദമായി വാദം കേള്‍ക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ അഭിഭാഷകന് ഒരു മാസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. മധ്യവേനലവധിക്കുശേഷം ഹരജികള്‍ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."