എക്‌സൈസ് റെയ്ഡ്: പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
ആറ്റിങ്ങല്‍: എക്‌സൈസ് റെയ്ഡില്‍ 200 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഒരാളെ പിടികൂടി. അഴൂര്‍ പെരുങ്ങുഴി കുന്നില്‍ വീട്ടില്‍ ഹരിദാസ്( 62) ആണ് പിടിയിലായത്.
ഇയാളുടെ കടയിലും വീട്ടിലുമായി ശേഖരിച്ചു വച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.അഴൂര്‍,പെരുങ്ങുഴി മേഖലകളിലെ സ്‌കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അന്യദേശ തൊഴിലാളികള്‍ക്കും ഇവിടെനിന്നും പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയിഡ്.
എക്‌സൈസ് സി.ഐ ഡി. ചന്ദ്രമോഹനന്‍ നായരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രതീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിനുതാജുദ്ദീന്‍, സന്തോഷ്, സിവില്‍ ഓഫീസര്‍മാരായ എം.എസ്.മനോജ്, ആര്‍.വിനു, ജയപ്രകാശ്,സത്യപ്രഭന്‍, ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ 9400069407 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."