HOME
DETAILS
MAL
ലൈംഗിക പരാമര്‍ശം: പാണ്ഡ്യക്കും രാഹുലിനും നോട്ടിസ്
backup
April 02 2019 | 09:04 AM
ന്യൂഡല്‍ഹി: കോഫി വിത്ത് കരണ്‍ ടി.വി ഷോക്കിടെ നടത്തിയ ലൈംഗിക പ്രസ്താവനകളുടെ പേരില്‍ വിലക്ക് നേരിട്ട ഹാര്‍ദിക് പാണ്ഡ്യയോടും കെ.എല്‍ രാഹുലിനോടും അന്വേഷണത്തിനായി ഹാജരാകുവാന്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ ഓംബുഡ്സ്മാനായ ജസ്റ്റിസ് (റിട്ട.) ഡി.കെ ജെയിന്.
ഇരു താരങ്ങളും മാപ്പ് അപേക്ഷിച്ചിരുന്നുവെങ്കിലും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ താരങ്ങള്‍ക്ക് അന്വേഷണം കഴിയുന്നത് വരെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍ ഓംബുഡ്സ്മാനെ നിയമിക്കുന്നതില്‍ കാലതാമസം വന്നതോടെ താരങ്ങള്‍ക്കുള്ള വിലക്ക് ബി.സി.സി.ഐ തന്നെ നീക്കി. ഇരു താരങ്ങള്‍ക്കും ഹാജരാകുവാനുള്ള നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കിലും എന്ന് കൂടിക്കാഴ്ച നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐ.പി.എല്‍ നടക്കുന്നതിനാല്‍ ഇരുതാരങ്ങളും അവരുടെ ടീമിനൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."