രാഹുലിനെ പപ്പുവെന്ന് വിശേഷിപ്പിക്കുന്നത് സി.പി.എം നിലപാടല്ല: തോമസ് ഐസക്
കൊല്ലം: രാഹുല്‍ ഗാന്ധി വന്നതോടെ കൊല്ലത്തെ കോലീബി സഖ്യത്തിന്റെ കച്ചവടം ദുഷ്‌കരമാകുമെന്നും രാഹുലിനെ പപ്പുവെന്ന് വിശേഷിപ്പിക്കുന്നത് സി.പി.എം നിലപാടല്ലെന്നും ധനമന്ത്രി തോമസ് ഐസക്. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'ജനവിധി-2019' സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെി.പിയോടും മോദിയോടും ആഭിമുഖ്യമുള്ള പ്രേമചന്ദ്രന്‍ മോദി വിരുദ്ധനല്ലാത്ത യു.ഡി.എഫുകാരനാണ്. കൊല്ലത്ത് ആരും അറിയാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ഒന്നര ലക്ഷം വോട്ടിന്റെ കച്ചവടം നടത്താനുള്ള നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ളത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് കോണ്‍ഗ്രസാണ്. ഇടതുപക്ഷത്തിന്റെ ലക്ഷ്യം മോദിയെ താഴെയിറക്കുകയെന്നതാണ്.
കേന്ദ്രത്തില്‍ ആരെ പിന്തുണയ്ക്കുമെന്ന് തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചുവരും എന്നറിഞ്ഞതിനു ശേഷം മാത്രമേ തീരുമാനിക്കൂ. രാഹുല്‍ മാത്രമല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ളത്. മായാവതി, മുലായം സിങ് യാദവ്, മമത ബാനര്‍ജി തുടങ്ങിയ നേതാക്കളും പ്രധാനമന്ത്രി പദത്തിന് അര്‍ഹതയുള്ളവരാണ്.
മതനിരപേക്ഷ സര്‍ക്കാരിനാണ് പിന്തുണ നല്‍കുക. കോണ്‍ഗ്രസിന് 44ല്‍ നിന്ന് എത്ര സീറ്റ് കൂടുതല്‍ കിട്ടുമെന്ന് നോക്കിയതിന് ശേഷം മതേതര ബദലില്‍ കോണ്‍ഗ്രസിനെ കൂടെക്കൂട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."