വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാനായില്ല; അതിനാല്‍ ഒരവസരം കൂടി തരൂവെന്ന് മോദി
പട്‌ന: വാഗ്ദാനങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കാനായില്ലെന്നും അതിനാല്‍ ഒരു അവസരം കൂടി തരൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ല. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ ചെയ്യാനായിട്ടില്ല. പിന്നെ വെറും അഞ്ചുവര്‍ഷം ഭരിച്ച തനിക്കെങ്ങിനെ സാധിക്കുമെന്നും മോദി ചോദിച്ചു. രാജ്യത്തിനു വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തു. ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ നിരന്തര ശ്രമങ്ങള്‍ ആവശ്യമാണ്. അതിന് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും വേണമെന്നും മോദി പറഞ്ഞു. ബിഹാറില്‍ ബി.ജെ.പി റാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിലുടനീളം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ കടന്നാക്രമിക്കാനാണ് മോദി സമയംചെലവഴിച്ചത്. കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനവും അഴിമതിയും കള്ളപ്പണവും വലക്കയറ്റവുമെല്ലാം വര്‍ധിച്ചതെന്നും മോദി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."