HOME
DETAILS
MAL
കൊറോണ പകര്‍ത്താന്‍ കൊതുകുകള്‍ക്ക് കഴിയില്ല, പഠനവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍
backup
June 26 2020 | 13:06 PM
റോം: കൊറോണ വൈറസിനെ മനുഷ്യരിലേക്ക് കൈമാറാന്‍ കൊതുകുകള്‍ക്ക് കഴിയില്ലെന്ന് ഇറ്റാലിയന്‍ ശാസ്ത്രകാരന്മാര്. ഇറ്റലിയിലെ ദേശീയ ആരോഗ്യ സ്ഥാപനമായ ഐ.എസ്.എസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊവിഡ് രോഗാണു കൊതുകു വഴി പകരുമെന്നതിന് ഒരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു.
മൃഗാരോഗ്യ ആരോഗ്യസുരക്ഷാ സംഘടനയുടെ സഹായത്തോടെ നടത്തിയ പഠനം ഡെങ്കി പരത്തുന്ന കൊതുകോ മറ്റേതെങ്കിലും കൊതുകോ കൊവിഡ് പരത്തില്ലെന്ന് വ്യക്തമാക്കുന്നു. ഭക്ഷണത്തിലൂടെയോ നുകരുന്ന രക്തത്തിലൂടെയോ കൊതുകിന്റെ ദേഹത്തെത്തുന്ന വൈറസിന് പകര്പ്പുണ്ടാവില്ലെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."