HOME
DETAILS

ദേശീയപാത തകര്‍ച്ച: കരിദിനമാചരിച്ചു

  
backup
July 07 2018 | 08:07 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%a6%e0%b4%bf

 

ചാവക്കാട്: ദേശീയപാത തകര്‍ച്ചക്കെതിരേ സേവ് എന്‍.എച്ച്.ജനകീയ സംരക്ഷണ സമിതി സംഘടിപ്പിച്ച കരിദിനം നാട്ടുകാരുടെ പ്രതിഷേധ സംഗമമായി.
ആഴ്ച്ചകളായി കുണ്ടുകളും കുഴികളും വെള്ളക്കെട്ടുയര്‍ന്നും യാത്രാദുരിതമായ ദേശീയ പാത ചാവക്കാട് ചേറ്റുവ റോഡ് ഗതാഗത യോഗ്യമാക്കണമെന്നവശ്യപ്പെട്ട് ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ആരംഭിച്ച നാട്ടുകാരുടെ കൂട്ടാമയായ സേവ് എന്‍.എച്ച്.ജനകീയ സംരക്ഷണ സമിതി കരിദിനവും, പ്രതിഷേധ സംഗമവും ചരിത്രമായി.
മഴക്കാലത്ത് വെള്ളക്കെട്ടുയര്‍ന്നും വേനല്‍ കാലത്ത് പൊടിപടലമുയര്‍ന്നും ദുര്‍ഘട പാതയായി മാറിയിട്ടും അധികൃതരുടെ ഗൗരവപൂര്‍വമുള്ള ശ്രദ്ധയുണ്ടായില്ല.
ദേശീയ പാതയിലെ കുഴികള്‍ അടക്കല്‍ മാത്രമല്ല പ്രതിവിധിയല്ലെന്നും, മുഴന്‍ ഭാഗവും ഉയര്‍ത്തി ശാസ്ത്രീയമായ ടാറിങ്ങ് നടത്തിവേണം സഞ്ചാരയോഗ്യമാക്കാനെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
ചാവക്കാട് മുതല്‍ മൂന്നാംകല്ല് വരെ പാതയോരത്തും, വീടുകളിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും കരിങ്കൊടി നാട്ടിയാണ് കരിദിനമാച്ചരിച്ചത്. ദേശീയ പാത ചാവക്കാട് മുതല്‍ ചേറ്റുവ പാലം വരെ ആറ് കിലോമീറ്ററോളം ഭാഗത്തെ പലയിടങ്ങളിലും പൂര്‍ണമായും തകര്‍ന്ന് കിടക്കുക്കുകയാണ്.
മുഴുവന്‍ ഭാഗവും ശാസ്ത്രീയമായ രീതില്‍ പുനര്‍ നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.
വിവിധ രാഷ്ടീയകക്ഷി നേതാക്കള്‍, വ്യാപാരി നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക ക്ലബ് നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ പത്തിന് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈ:പ്രസിഡണ്ട് കെ.വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ഷറഫുദ്ദീന്‍ മുനക്കകടവ് അധ്യക്ഷനായി.
പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി.
ഒരുമനയൂര്‍ പഞ്ചായത്ത് അംഗം ഹംസക്കുട്ടി, സമരസമിതി നേതാക്കളായ എ.ടി. മൊയ്‌നുദ്ദീന്‍, വി.പി. മന്‍സൂര്‍ അലി, ജൈസണ്‍ ആളുക്കാരന്‍, കെ.യു.കാര്‍ത്തികേയന്‍, വി.യു.ഹുസൈന്‍, വി.കെ.ബാബു, ഹുസൈന്‍ ഹാഷ്മി , മുഹമ്മദലി, എ.വി. ഹംസക്കുട്ടി ഹാജി, ഫൈസല്‍ ഉസ്മാന്‍, അനീഷ് പാലയൂര്‍, ഏ.ടി.മുജീബ്, ജംഷീര്‍, നാസര്‍ നാലകത്ത് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ എ.സി ഷിഹാബ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago