HOME
DETAILS
MAL
ജൂനിയര്‍ ഫുട്‌ബോള്‍ കോഴിക്കോട് സെമിയില്‍
backup
April 02 2019 | 20:04 PM
എറണാകുളം: പെണ്‍കുട്ടികളുടെ സംസ്ഥാന ജൂനിയര്‍ ഫുട്‌ബോളില്‍ കണ്ണൂരിനെ പരാജയപ്പെടുത്തി കോഴിക്കോട് സെമിയില്‍ പ്രവേശിച്ചു. ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു കോഴിക്കോടിന്റെ ജയം. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ ര@ണ്ടിനെതിരേ നാലുഗോളുകള്‍ക്കായിരുന്നു കോഴിക്കോടിന്റെ ജയം. കോഴിക്കോടിന് വേണ്ട@ി വിസ്മയ രാജ്, പ്രിസ്റ്റി, സോനം, ശ്രീലക്ഷ്മി എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്.
തുടക്കത്തില്‍ കൃഷ്‌ണേന്തുവിന്റെയും സോണിയ ജോസിന്റെയും ഗോളുകളില്‍ എതിരില്ലാത്ത രണ്ട@ു ഗോളുകള്‍ക്ക് കണ്ണൂര്‍ മുന്നില്‍ എത്തിയതായിരുന്നു. അതിനു ശേഷമായിരുന്നു കോഴിക്കോടിന്റെ തിരിച്ചുവരവ്.ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ കോഴിക്കോട് തൃശൂരിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."