മുത്വലാഖ് ദുരുപയോഗം തടയാന്‍ രാജ്യവ്യാപക കാംപയിന്‍
ലഖ്‌നൗ: മുത്വലാഖ് ദുരുപയോഗം തടയുകയും വിഷയത്തില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ലക്ഷ്യമിട്ട് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്(എ.ഐ.എം.പി.എല്‍.ബി) സംഘടിപ്പിക്കുന്ന രാജ്യവ്യാപക കാംപയിനിന് തുടക്കമായി.
ഡല്‍ഹി ജുമാമസ്ജിദിലടക്കം രാജ്യത്തെ വിവിധ പള്ളികളില്‍ ഇന്നലെ ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ച് ഖതീബുമാര്‍ നിയമത്തെ കുറിച്ച് വിശ്വാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി.
കഴിഞ്ഞയാഴ്ച ലഖ്‌നൗവിലെ ദാറുല്‍ ഉലൂം കോളജില്‍ മുത്വലാഖുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന എ.ഐ.എം.പി.എല്‍.ബി യോഗത്തിന്റെ തീരുമാനപ്രകാരമാണു ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചത്.
മൗലാനാ റാബിഅ് ഹസനി നദ്‌വി, മൗലാനാ വലി റഹ്മാനി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ പങ്കെടുത്ത യോഗത്തില്‍ മുത്വലാഖ് ദുരുപയോഗം ചെയ്യുന്നവര്‍ സാമൂഹികഭ്രഷ്ട് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. മുത്വലാഖ് വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ബോര്‍ഡ് പ്രത്യേക ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."