HOME
DETAILS
MAL
പ്രതിഷേധക്കാര്‍ക്കെതിരായ പരാമര്‍ശം: കശ്മിര് മന്ത്രി മാപ്പുപറഞ്ഞു
backup
April 21 2017 | 21:04 PM
ശ്രീനഗര്‍: കല്ലേറ് നടത്തുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി വെടിയുണ്ടകളാണെന്ന ജമ്മു കശ്മിര് വ്യവസായ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദര്‍ പ്രകാശ് ഗംഗയുടെ പരാമര്‍ശം വിവാദത്തില്‍. സംസ്ഥാനത്ത് പി.ഡി.പിയുമായുള്ള ബന്ധത്തിനുപോലും ഉലച്ചില്‍ തട്ടിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹം പരാമര്‍ശം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് ചോദിച്ചു.
തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും മാനസികമായി വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."