നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ കലാലയ രാഷ്ട്രീയം നിരോധിക്കുന്നതാണ് നല്ലത്: കെമാല്‍ പാഷ
കായംകുളം: കലാലയങ്ങളില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വികാരപരമായി പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ അവരുടെ മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തിടത്തോളം കലാലയ രാഷ്ട്രീയം നിരോധിക്കുന്നതാണ് നല്ലതെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. കായംകുളം മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി റ്റി.എ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച 'പ്രതിഭകളെ ആദരിക്കലും സിവില്‍സര്‍വ്വീസ് മൊട്ടിവേഷന്‍ ക്ലാസ്സും' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ വധിച്ചവര്‍ മുസ്ലിം സമുദായത്തിന് ആകെ അപമാനമുണ്ടാക്കുകയാണ് ചെയ്തത്. നിരപരാധികളായ നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് സമാധാനപരമായി വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്തരം ചെയ്തികള്‍ നടത്തുന്നവര്‍ക്ക് ഇസ് ലാം മതത്തില്‍ വിശ്വാസമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയത ആയാലും ന്യൂനപക്ഷ വര്‍ഗീയത ആയാലും വര്‍ഗീയത വര്‍ഗീയത തന്നെയാണ്. അതിന് ഒരു വ്യത്യാസവുമില്ലെന്നും വര്‍ഗീയത രാഷ്ട്രീയത്തിലേക്ക് കടന്ന് പോകുമ്പോള്‍ കലാലയ രാഷ്ട്രീയങ്ങളില്‍ പോലും അത് പ്രതിഫലിക്കുമെന്നും കെമാല്‍ പാഷെ പറഞ്ഞു.
മുസ്ലിം നാമധാരികള്‍ എന്ന് പറഞ്ഞ് ആക്രമണം നടത്തുന്നവരെ മുസ്ലിംകളായിട്ട് കണക്ക് കൂട്ടാന്‍ പറ്റില്ല. ഒരാള്‍ക്ക് മുസ്ലിം നാമം ഉണ്ടെങ്കിലും അയാള്‍ മുസലിം ആവണമെന്നില്ല. അവര്‍ ഇസ്ലാമിന്റെ ആശയങ്ങളെ ഒന്നും വിശ്വസിക്കുന്നില്ല .സംഘടനകള്‍ക്ക് പ്രവര്‍ത്തകരെ നേരെ കൊണ്ട് പോകാന്‍ കഴിയില്ലെങ്കില്‍ ആ സംഘടന നിരോധിക്കണം എന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."